Chapter Title : താര കാർത്തിക് [The Gd]
ഒന്നും ഇല്ല…ഹോസ്പിറ്റലിൽ ആണ്.
എന്നിക് പക്ഷെ അതൊന്നും വിശ്വാസം ഇല്ലായിരുന്നു.
ഞാൻ : എന്നിക് ഏട്ടത്തിയെ കാണണം എന്നെ കൊണ്ടുപോ…
അങ്കിൾ : മോനെ ഏട്ടത്തിയെ ഇപ്പോ കാണാൻ പറ്റിയ അവസ്ഥയിൽ അല്ല…നിന്നെ കൊണ്ടുപോവാൻ തൽകാലം നീ ക്ഷെമിക്.
ഞാൻ : എന്നിക് ഇപ്പോ കാണണം എന്ന് പറഞ്ഞാൽ കാണണം ഇല്ലേൽ ഞാൻ തന്നെ പോയികണ്ടോളാം എന്റെ ഏട്ടത്തിയെ കാണാൻ എന്തിനാ എന്നിക് നിങ്ങളുടെ ഒക്കെ അനുവാദം.
അവിടെകിടന്നു കരഞ്ഞുവിളിച്ചുകൊണ്ടാണ് ഞാൻ ഇതൊക്കെ പറയുന്നത്. എന്റെ അവസ്ഥ കണ്ട് നോക്കിനിൽക്കാൻ അല്ലാതെ വേറെ ഒന്നും അവർക്ക് ചെയ്യാൻ ഇല്ലെല്ലോ.
വേറെ വഴിയൊന്നും കാണാത്തതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ ഏട്ടത്തിയെ അഡ്മിറ്റ് ആക്കിയേകുന്ന ഹോസ്പിറ്റലിൽ കൊണ്ട്പോയി. അപ്പഴും ICU ലാണ് കിടത്തിയേക്കുന്നെ. എന്നിക് ഉള്ളിൽ കേറികാണണം എന്ന് പറഞ്ഞു ഞാൻ കരഞ്ഞു.
അങ്കിൾ അവിടെ ഉണ്ടായിരുന്ന ഒരു സിസ്റ്റർ നോട് ചോദിച്ചപ്പോ ഇപ്പോ കാണാൻ പറ്റില്ല ക്രിട്ടിക്കൽ സ്റ്റേജ് ആണ് എന്ന് പറഞ്ഞു. എന്നിക് പിന്നെയും എന്റെ സമനില തെറ്റുന്നത് പോലെ തോന്നി. അങ്കിൾ എന്തൊക്കെയോ പറഞ്ഞു എന്നെ സമാധാനിപ്പിച്ചു വീട്ടിലേക്ക് കൊണ്ടുവന്നു.
അങ്കിൾ : മോനെ മോന്റെ അച്ഛനും അമ്മക്കുമൊക്കെ മോക്ഷം കിട്ടണേൽ ചില കർമങ്ങൾ ചെയ്യണം. മോൻ ഇങ്ങനെ ഇരുന്നാൽ എങ്ങന.മോനല്ലേ ഉള്ളു ഇതിനൊക്കെ.
എന്നിക് ഒന്നും സംസാരിക്കാൻ പറ്റുന്ന അവസ്ഥ അല്ലായിരുന്നു. അവർ എന്നെ കൊണ്ട് എന്തൊക്കെയോ ചെയ്യിപ്പിച്ചു ഒരു പാവയെപ്പോലെ ഞാൻ ഒക്കെ കേട്ട് അനുസരിച്ചു. ഞാൻ എങ്ങനെയാണ് ആത് ഒക്കെ ചെയ്തത് എന്ന് എന്നിക് അറിയില്ല . എന്തൊക്കെയാ ചെയ്തത് എന്നുപോലും എന്നിക്
💬 Comments
View all comments