Chapter Title : താര കാർത്തിക് [The Gd]
നോക്കി വെച്ചതാണ്. അടിപൊളി കോളേജ് ആണ് പലയിടത്തും നല്ല ഭംഗിയിൽ ചെയ്തേക്കുന്ന പൂന്തോട്ടങ്ങൾ ആണ് മെയിൻ ഹൈലൈറ്. എന്നിക് ഇങ്ങനത്തെ പൂന്തോട്ടം പോലത്തെ സംഭവങ്ങൾ ഒക്കെ ഭയങ്കര ഇഷ്ടം ആണ് എന്റെ വീട്ടിലും ഉണ്ട് ഞാൻ നന്നായി നോക്കി വരുന്ന ഒരു പൂന്തോട്ടം. ഞാൻ ഈ കോളേജിൽ അഡ്മിഷൻ എടുത്തതിന്റെ ഒരു മെയിൻ റീസണും ഇതൊക്കെ തന്നെയാണ്. ഇതൊക്കെ കണ്ണ് നിറയെ കാണുമ്പോൾ ആണ് ആകെ ഒരു സമാധാനം കിട്ടുന്നത്.
ക്ലാസ്സ് തുടങ്ങുന്നത് 10 മണിക്ക് എന്തോ ആണ് ഇപ്പോ സമയം 8 ആയിട്ടുള്ളു. കോളേജ് ൽ കൊറേപേർ വരുന്നുണ്ട്. ഞാൻ അവിടെ നിന്നുകൊണ്ട് തന്നെ ചുറ്റും കോളേജിന്റെ ഭംഗിയെ നോക്കി. എന്നിക് പണ്ടുതൊട്ടെ വരയ്ക്കാൻ ഭയങ്കര ഇഷ്ടം ആണ്. അതുകൊണ്ട് തന്നെ എവിടെപ്പോയാലും എന്റെ കയ്യിൽ ഒരു ബുക്ക് ഉണ്ടാവും. ഞാൻ പറഞ്ഞില്ലേ +2 കഴിഞ്ഞ കൊറേ അലഞ്ഞു നടന്നെന്ന് ആ ടൈം ൽ ഞാൻ കൊറേ സ്ഥാലത് എന്റെ ബൈക്ക് കൊണ്ട് കറങ്ങി അവിടെ വെച്ച് എന്നിക് നല്ല ഓർമ്മകൾ കിട്ടിയ സ്ഥാലങ്ങളെ ഒക്കെ ഞാൻ എന്റെ ഈ ബുക്ക് ൽ വരച്ചിട്ടുണ്ട്.
ഇനിയുള്ള 3 വർഷം ഇവിടെ ആയതുകൊണ്ട് കൊറേ ഓർമകളും ചിത്രങ്ങളും ഇവിടെ നിന്നും കിട്ടും എന്ന് വിചാരിക്കുന്നു.
ആലോചിച്ചു നിന്ന് സമയം പോയതറിഞ്ഞില്ല. 10 മണി ആവാറായതുകൊണ്ട് നേരെ ക്ലാസ്സ് ലേക്ക് വെച്ചുപിടിച്ചു. ക്ലാസ്സിൽ അത്യാവിശം പിള്ളേർ ഒക്കെ വന്നിട്ടുണ്ട്. ഞാൻ ഒന്ന് എല്ലാവരുടെയും മുഖത്തുകൂടെ ഒന്ന് കണ്ണോടിച്ചു എന്നിട്ട് നേരെ ചെന്ന് ഒരു ബെഞ്ചിൽ സ്ഥലം പിടിച്ചു. ആദ്യത്തെ
💬 Comments
View all comments