Chapter Title : താര കാർത്തിക് [The Gd]
ദിവസം ആയതുകൊണ്ട് തന്നെ നല്ല കലപില ഒച്ച ആയിരുന്നു ക്ലാസ്സിൽ.. എല്ലാരും പരിചയപെടുന്ന തിരക്കിൽ ആണ്. എനിക്കും ആരെയെങ്കിലും പരിചയപ്പെടണം എന്നുണ്ടെങ്കിലും എന്തോ ഇത്രേം വർഷം ആരോടും അങ്ങനെ കൂട്ടുകൂടാത്തതുകൊണ്ടാണെന്ന് തോന്നുന്നു അങ്ങോട്ട് കേറി ചെന്ന് സംസാരിക്കാൻ പറ്റുന്നില്ല. എന്റെ അവസ്ഥ മനസിലായത് കൊണ്ടാണെന്ന് തോന്നുന്നു എന്റെ അടുത്ത് ഇരുന്നവൻ എന്റെടുത്ത് അവന്റെ പേര് പറഞ്ഞു വന്നു.
ഹായ് അളിയാ…എന്റെ പേര് റോഷൻ.
ഞാൻ : അളിയനോ?? ആരുടെ അളിയൻ??
റോഷൻ : ആഹ് ഇന്ന് തൊട്ട് അങ്ങനെ ആണ് നമ്മ അളിയാ അളിയാ ബന്ധം ആണ്. അളിയന്റെ പേര് പറ ആദ്യം.
ഞാൻ : എന്റെ പേര് കാർത്തിക്
റോഷൻ : ആഹ് അങ്ങനെ പോരട്ടെ അപ്പൊ ഇന്ന് മുതൽ ഞാൻ പറഞ്ഞ പോലെ നമ്മ അളിയനും അളിയനും.. ഓക്കേ??
ഞാനും പിന്നെ എന്തേലും കോപ്പ് ആവട്ടെ എന്ന് കരുതി ഓക്കേ എന്ന് പറഞ്ഞു . ആരെങ്കിലും ഒരു കൂട്ട് വേണം എന്ന് വിചാരിച്ചതതാണ് പക്ഷെ ഇവനെ കണ്ടാൽ ലോകത്തുള്ള എല്ലാ വള്ളിയും ഒരണ്ണം പോലും വിടാതെ പിടിക്കുന്ന ഒരുത്തനെ പോലെ ഇണ്ട്. എന്തേലും മൈര് ആവട്ടെ വരുന്നടത്തു വെച്ച കാണാ..
പിന്നെ കൊറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും കൊറച്ചു പേരെ പരിചയപെട്ടു. കൂടെ ഇരിക്കുന്നവൻ ആളൊരു കാട്ടു കോഴി ആണേലും വിശ്വസിക്കാൻ പറ്റുന്നവൻ ആണെന്ന് ഈ ഒരു 10 മിനിറ്റ് സംസാരിച്ചതിലൂടെ തോന്നി. ഞാൻ അവന്റെ വീട്ടിലെ കാര്യങ്ങൾ ഒക്കെ ചോയ്ച്ച. അളിയന്റെ വീട്ടിൽ അമ്മ, +1 പഠിക്കുന്ന ഒരു പെങ്ങളും പിന്നെ അമ്മുമ്മയും
💬 Comments
View all comments