Chapter Title : ? താരചേച്ചി 2 [കൊമ്പൻ]
ഡ്രീം ബോയ്! അതേപ്പറ്റി പറയാം ന്നു പറഞ്ഞിട്ട്.
അത്രയ്ക്കൊന്നും ഇല്ല!
എന്നാലും പറ ചേച്ചി.
എന്നെ കാളും പൊക്കം ഉണ്ടായിരിക്കണം!
എനിക്കുണ്ടല്ലോ!
ഉം ശെരി, ഉണ്ട് സമ്മതിച്ചു.
അടുത്തത്?
കട്ടിമീശ വേണം!!
അയ്യോ, അതൊക്കെ എനിക്ക് വരാൻ ടൈം എടുക്കും.
മുടിയോ?? മുടിയൊക്കെ ഇത് മതിയോ?
ഉം ചേച്ചി ചുണ്ടു കടിച്ചുകൊണ്ട് ചിരിച്ചു.
പിന്നെ..?
ഇച്ചിരി മസിലൊക്കെ വേണം.
ചേച്ചി, ഇങ്ങനെയൊക്കെ പെട്ടന്ന് പറയല്ലേ!
നീ ജിമ്മിൽ പോണം എന്നൊന്നും അല്ല ഞാൻ പറഞ്ഞെ!
എന്നാലും കുറച്ചൂടെ ബോഡിയോക്കെ വേണം! വേണ്ടേ കിച്ചൂ?
വേണം ചേച്ചി.
ആരേം ഇടിക്കാൻ ഒന്നുല്ല, ഒരു കോൺഫിഡൻസ് കിട്ടാൻ വേണ്ടിയാണു കേട്ടോ!
(സത്യത്തിൽ ഇന്ന് ഇവിടെ കിടന്നു ഞാൻ ആലോചിക്കുമ്പോ അന്ന് ചേച്ചി എന്നോട് ഷെയർ ചെയ്തത് എല്ലാം, ആര് എതിർത്താലും ചേച്ചിയെ ആർക്കും വിട്ടു കൊടുക്കാതെ ധൈര്യത്തോടെ അവളോടപ്പം ഞങ്ങളുടെ പ്രേമത്തോടപ്പം നിൽക്കാൻ വേണ്ടിയായിരുന്നു. എന്നോട് ബോഡി ഒക്കെ ശ്രദ്ധിക്കാൻ വേണ്ടി പറഞ്ഞതും, അതിനു തന്നേയായിരുന്നു. ചോര തിളയ്ക്കുന്ന ആ പ്രായത്തിൽ പ്രേമിക്കുന്ന പെണ്ണ് നമ്മളോട് ന്യായമായി ആവശ്യപെടുന്നത് എല്ലാം നമ്മൾ ചെയ്യുകയും ചെയ്യും! അങ്ങനെയാണല്ലോ!! )
ഇനിയുമുണ്ടോ ? ഞാൻ താടിയിൽ കൈകൊടുത്തുകൊണ്ട് ചോദിച്ചു ?
ബാക്കി ഇനിയൊരു സമയം പറയാം.
ശെരി.
ചേച്ചി വാക്മാൻ എടുത്തുകൊണ്ട് വന്നിട്ട്, തിരുടാ തിരുടാ എന്ന ഫിലിമിലെ തീ ...തീ എന്നൊരു പാട്ട് വെച്ചു. എന്നോട് കേൾക്കാൻ പറഞ്ഞു. ഇഷ്ടമാകുന്നുണ്ടോ എന്ന് ചോദിച്ചു.
നല്ല മ്യൂസിക് ആണ് എന്ന് ഞാൻ കേട്ടോണ്ടിരിക്കുമ്പോ പറഞ്ഞു. ലിറിക്‌സ് ശ്രദ്ധിക്കാൻ എന്നോട് പറഞ്ഞിട്ട് ഒന്നുടെ പ്ലേയ്
💬 Comments
View all comments