0%

Chapter Title : താരം തീർത്ത കൂടാരം 2 [Flying Monk]

Author : Flying Monk Read All Parts 47.2K

അവരുടെ കളിപ്പിക്കുന്ന സ്വരം.

"എടി ദുഷ്ട്ടെ എന്നിട്ടാണോ നേരത്തെ ആ കണ്ട പെർഫോമൻസ് മൊത്തം കാണിച്ചേ...ഞാൻ ഓർത്ത് എനിക്ക് ആള് മാറി പോയതാന്ന്...ഓഹ്..."അങ്ങനെയാണ് അപ്പോൾ എന്റെ വായിൽ നിന്ന് വന്നത്.

"ടാ..ടാ...ആഹ്...അതൊക്കെ ഡ്യൂട്ടി കഴിഞ്ഞ് ഇവിടെ ഞാൻ നിന്റെ സീനിയർ ഡോക്ടറും നീ എന്റെ സ്റ്റാഫും...പരിചയമുണ്ടെന്നു കരുതി മോൻ ഒരിളവും പ്രതീക്ഷിക്കണ്ട...നേരത്തെ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ...നല്ല പോലെ നിന്നാൽ നിനക്ക് കൊള്ളാം..."അത് കേട്ടതും അവർ വീണ്ടും അന്യനായി.

"ശരി മാഡം..."ആട്ട് കേട്ടതും ഞാനും പ്രഫഷണലായി.

"ഉം...എങ്കിലു മക്കള് ഐശ്വര്യമായിട്ട് പണി തുടങ്ങിക്കോ..."എന്നും പറഞ്ഞു എന്റെ കവിളിനിട്ട് ഒരു തട്ടും തന്നവർ ചിരിയോടെ സീറ്റിലേക്ക് പോയി ഇരുന്നു.അതോടെ ഞാൻ വടക്കും നാഥനെ ഓർത്തു കൊണ്ട്...അദ്ദേഹത്തെ സ്മരിച്ചു കൊണ്ട്...(ലാലേട്ടൻ പറഞ്ഞ ടോണിൽ വായിക്കാൻ അഭ്യർത്ഥിക്കുന്നു) ആദ്യത്തെ പേഷ്യന്റിനെ വിളിച്ചു.പിന്നെ എനിക്ക് പിടിപ്പത് പണിയായിരുന്നു.ഒപ്പം കണ്ണു പൊട്ടണ ചീത്തയും ഇങ്ങനെയും ഒരാളെ ചീത്ത വിളിക്കാം എന്ന് ഞാൻ അന്നാണ് അറിഞ്ഞത്.ജോലി സമയത്ത് ഇവർക്ക് എന്തോ ബാധ കേറിയ പോലെയാണ് പേഷ്യൻസിനോട് വളരെ മാന്യമായും എന്നോട് നേരെ തിരിച്ചും.ഒരു ചേച്ചിയുടെ കൂടെ വന്ന അവരുടെ അനിയത്തി എന്തോ ആണെന്ന് തോന്നണു അവരെ ഞാൻ നൈസായിട്ട് ഒന്നെറിഞ്ഞു അത് അവർക്ക് പോലും മനസ്സിലായിട്ടുണ്ടാകില്ല പക്ഷെ ഈ താടക അത് എങ്ങനെ കണ്ടോ എന്തോ...ഈ നിസാര കാര്യത്തിന് എന്നെ കൊന്നില്ലെന്നേ ഒള്ളു.

അന്നത്തെ ഡ്യൂട്ടി കഴിഞ്ഞപ്പോളേക്ക് ഞാൻ പാതി ചത്തു.റൂമിന്റെ കാര്യം അന്നും സെറ്റായില്ല.ഡ്യൂട്ടി ദിവസം പിന്നെയും മുന്നോട്ട് നീങ്ങി ഒപ്പം അവരുടെ ആട്ടും.

അങ്ങനെ രണ്ടു ദിവസം കഴിഞ്ഞ്,ഇന്ന് പേഷ്യൻസ് കുറവായിരുന്നു അതു കൊണ്ട് നേരത്തെ

💬 Comments

View all comments