0%

Chapter Title : താരം തീർത്ത കൂടാരം 2 [Flying Monk]

Author : Flying Monk Read All Parts 46K

പറഞ്ഞ് അവനെ ഡ്യൂട്ടിയിൽ നിന്ന് മാറ്റണം എന്ന് പോലും പറയാതെ അവൾ തന്റെ കൺസൾട്ടിങ് റൂമിലേക്ക് നടന്നു.

പുറത്ത് ഇരിക്കുന്ന പേഷ്യൻസിനോട് ഒന്ന് ചിരിച്ചു കൊണ്ടവൾ റൂമിലേക്ക് കയറി.അതിനു അകത്ത് കയറി അവൾക്ക് കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയായിരുന്നു.ഒരു ട്രെയിനിൽ വെച്ചു കണ്ട അവനു വേണ്ടി ഇത്രയൊക്കെ ആഗ്രഹിക്കണോ എന്ന് തലച്ചോർ ചോദിച്ചെങ്കിലും അവളുടെ മനസ്സ് അതിനെ എതിർത്തു.അവനോട് നേരത്തെ കാണിച്ചത് മോശമായിയെന്ന് അവളുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു.അങ്ങനെ അവന്റെ വരവിനായി അവൾ കാത്തിരുന്നു.

🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷

ഡോക്ടറിന്റെ നേരത്തെയുള്ള പെർഫോമൻസ് ആലോചിച്ചതും ഡോർ നോക്ക് ചെയ്ത് അപ്പുറത്ത് നിന്ന് അകത്തേക്ക് വരാൻ പറഞ്ഞിട്ടാണ് ഞാൻ അകത്തേക്ക് കയറിയത് ഞാൻ അകത്തോട്ട് കയറിയത്.പക്ഷെ നേരത്തെ കണ്ട പോലെ കനത്ത മുഖമല്ല അവർക്ക് ഇപ്പോൾ അന്ന് കണ്ട പോലെ ആരെയും മയക്കുന്ന ചിരി വീണ്ടും അവരുടെ മുഖത്ത് വന്നിരിക്കുന്നു.എനിക്ക് വീണ്ടും ആള് മാറിയോ എന്നോർത്ത് ഞാൻ ആ ചിരിയിൽ മയങ്ങി അങ്ങനെ നിന്നു.

"എന്താടാ ചെക്കാ നീ മനുഷ്യന്മാരെ കണ്ടിട്ടില്ലേ..."എന്ന അവരുടെ ആ കളിപ്പിക്കുന്ന ശബ്ദമാണ് എന്നെ വീണ്ടും സ്വപ്ന ലോകത്ത് നിന്ന് തിരിച്ചു കൊണ്ടു വന്നത്.

"ഏഹ്...?"അവർ പറഞ്ഞത് വ്യക്തമാവാതെ ഞാൻ ചോദിച്ചു.

"ഇങ്ങനെ നോക്കി ചോര കുടിക്കാതെ ചെക്കാ..."എന്നും പറഞ്ഞവർ എണീറ്റ് എന്റെ അടുത്തോട്ട് വന്നു.

"അന്ന് കണ്ടേനെക്കാൾ ഗ്ലാമറായല്ലോടാ..."അവരെന്റെ യൂണിഫോമിന്റെ ഷോൾഡറിൽ പിടിച്ചു വലിച്ചു വിട്ടു കൊണ്ട് പറഞ്ഞു.അത് കൂടെ ആയതോടെ എന്റെ വാ പൊളിഞ്ഞു എന്ന് വേണേൽ പറയാം.

"എന്റെ ചെക്കാ നിനക്ക് ഇപ്പോളും എന്നെ മനസ്സിലായില്ലേ...നിന്റെ നോട്ടോം ഭാവോം കണ്ടപ്പോ ഞാൻ ഓർത്തു..."വീണ്ടും

💬 Comments

View all comments