Chapter Title : താരം തീർത്ത കൂടാരം 2 [Flying Monk]
കണ്ടതും "ഇത് ലിസ്റ്റിലുള്ളതിനേക്കാൾ കൂടുതൽ ഉണ്ടല്ലോ"എന്നോർത്ത് ഞാൻ ഒന്നൂടി ഞെട്ടി.
🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷
താരക്ക് ഇന്ന് ഹോസ്പിറ്റലിൽ പോവാൻ വലിയ താല്പര്യമുണ്ടായിരുന്നില്ല,പക്ഷെ ഇനിയും ലീവെടുത്താൽ അത് തന്റെ പേഷ്യൻസിനു ബുദ്ധിമുട്ടാകുമെന്ന് കരുതി അവൾ ഒരുങ്ങിയിറങ്ങി.അപ്പോളും അവളുടെ മനസ്സിൽ ഒരു ആക്‌സിഡന്റ് പറ്റിയെങ്കിലും അവൻ ഹോസ്പിറ്റലിൽ ഒന്ന് വന്നാൽ മതി അവനെ ഒന്ന് കണ്ടാൽ മതി എന്നായിരുന്നു.അങ്ങനെ ഹോസ്പിറ്റലിൽ എത്തി റിസെപ്ഷനിൽ ഇരിക്കുന്ന മക്കളോട് ഗുഡ് മോർണിംഗും പറഞ്ഞു ഉള്ളിലേക്ക് പോകാൻ നിക്കുമ്പോളാണ് അവർ ഒരു ന്യൂ ജോയിനീ ഉണ്ടെന്ന് പറഞ്ഞത് അതും എന്തോ റെക്കമന്റെഷൻ വഴി കയറിയത്.അത് കേട്ടതും അവളുടെ മനസ്സ് ഒന്ന് കനത്തു താരക്ക് റെക്കമന്റെഷൻ വഴി വരുന്നവരെ തീരെ ഇഷ്ട്ടമല്ല,അവരുടെ പണത്തിന്റെ ഹുങ്കും നെഗളിപ്പും കാണുമ്പോൾ താരക്ക് എന്തോ പോലെ ആണ് അതിനുള്ള കഴിവുണ്ടേൽ അവൾക്ക് ഒരു കുഴപ്പവുമില്ല.പക്ഷെ ഇങ്ങനെ കയറുന്ന ഭൂരിഭാഗത്തിനും അതില്ല എന്നാണ് അവളുടെ പക്ഷം.അത് ഓർത്ത് റൂമിലേക്ക് നടക്കുമ്പോളാണ് എന്നും തന്റെ നഴ്സിംഗ് അസിസ്റ്റൻസ് എടുക്കുന്ന നേഹ കുറച്ചു ദിവസം ലീവാണെന്ന കാര്യം അവൾ ഓർത്തത്.അവൾക്ക് പകരം ഇനി ഈ പുതിയ അവതാരം വല്ലോം ഡ്യൂട്ടിക്ക് കയറുമോ എങ്കിൽ അത് മാറ്റിക്കണം എന്ന് കരുതിയവൾ നഴ്സിംഗ് റൂമിലേക്ക് നടന്നു.ഹെഡ് നഴ്സ് കനകയോട് ഗുഡ് മോർണിംഗും പറഞ്ഞു ഉള്ളിലേക്ക് കയറിയ തന്നെ തിരിഞ്ഞു നോക്കിയ ആളെ കണ്ട് അക്ഷരാർത്ഥത്തിൽ താര ഞെട്ടി പോയിരുന്നു.പക്ഷെ അവനാണ് റെക്കമന്റെഷൻ വഴി വന്നത് എന്നറിഞ്ഞതും അവൾക്കാകെ വിഷമമോ സന്തോഷമോ അങ്ങനെ എന്തെക്കെയോ വന്നു.തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നവനെ ഒരു പരിചയ ഭാവം പോലും കാണിക്കാതെ എന്തെക്കെയോ വിളിച്ചു
💬 Comments
View all comments