0%

Chapter Title : താരം തീർത്ത കൂടാരം 2 [Flying Monk]

Author : Flying Monk Read All Parts 43.3K

വല്ലോം ചെയ്താലോ എന്നോർത്ത് ഞാൻ പെട്ടെന്ന്

"ആഹ് കേട്ടു..."എന്ന് അവരെ നോക്കി പറഞ്ഞു.

"മ്മ്മ്...പിന്നെ നോക്കീം കണ്ടും എല്ലാം മര്യാദക്ക് ചെയ്തോണം...എന്തേലും തെറ്റ് കണ്ടാൽ ഞാൻ അപ്പോൾ റിപ്പോർട്ട്‌ ചെയ്യും...അതിൽ ഒരു എസ്ക്യൂസും കാണില്ല...മനസ്സിലായോ...?"വീണ്ടും അവരുടെ കടുപ്പിച്ചുള്ള കല്പന.

"ആഹ്...മനസ്സിലായി..."ഇവിടുന്ന് അപ്പോ പെട്ടെന്ന് തന്നെ ഡിസ്മിസ്സൽ കിട്ടുമെന്ന് മനസ്സിലാക്കി കൊണ്ട് ഞാൻ പറഞ്ഞു.ഇതെല്ലാം കണ്ടും കേട്ടും മറ്റേ തള്ള ചിരിയും കടിച്ചു പിടിച്ചു നിൽപ്പുണ്ട്.എന്നെ കൊണ്ട് പെടുത്തിയിട്ട് നിൽക്കണേ കണ്ടില്ലേ തള്ള...ഇവര് വല്ല പാണ്ടി ലോറിയും കയറി ചാകണേ എന്ന് പ്രാകാൻ നിന്നതും

"എന്നാൽ ഐശ്വര്യമായിട്ട് പേഷ്യന്റ് ചാർട്ടും വാങ്ങി എന്റെ റൂമിലോട്ട് വാ...അപ്പോ ശെരി കനക OP കഴിഞ്ഞിട്ട് കാണാം..." എന്നും പറഞ്ഞവർ അവരുടെ റൂമിലേക്ക് നടന്നു.ആ പോക്കും നോക്കി

"എന്റെ ജീവിതം നായ നക്കിയല്ലോ"എന്നോർത്ത് നിന്നതും.ഹെഡ് നേഴ്സ് എന്റെ കയ്യിലേക്ക് പേഷ്യന്റ്സ് ചാർട്ട് വെച്ചു തന്നു എന്നിട്ട്

",ഈ ഹോസ്പിറ്റലിൽ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല ഡോക്ടറെ ഒപ്പം തന്നെ ഫസ്റ്റ് ഡേ കിട്ടിയ താൻ നല്ല ലക്കിയാണ്...കുറച്ചു ദേഷ്യമൊക്കെ ഉണ്ടെന്നേയൊള്ളു ആള് പാവമാ നോക്കിയും കണ്ടും നിന്നാൽ മതി,അപ്പോ all the best..." എന്നും പറഞ്ഞവരും പോയി.

കയ്യിലിരിക്കുന്ന ആ നീണ്ട ലിസ്റ്റ് കൂടി കണ്ടതോടെ അതും തീരുമാനമായെന്ന് ഞാൻ ഉറപ്പിച്ചു.അങ്ങനെ ഡോക്ടർ ആന്റിയുടെ റൂമും തപ്പി ഞാൻ അവർ പോയ വഴിക്ക് നടന്നു.പെട്ടെന്ന് തന്നെ റൂം കണ്ടെത്തി.OP സമയം തുടങ്ങാൻ ആകുന്നെ ഒള്ളു പക്ഷെ ഡോക്ടർക്ക് നല്ല കൃത്യനിഷ്ടയുള്ളതിനാലാണ് നേരത്തെ തന്നെ വന്നത്.ഞാൻ റൂമിനു പുറത്ത് എത്തിയതും ഡോർക്ടറെ കാണാനുള്ളവരുടെ എണ്ണം

💬 Comments

View all comments