Chapter Title : താരം തീർത്ത കൂടാരം 2 [Flying Monk]
തോന്നലാണോന്നാവോ...ആഹ് എന്തേലും ആവട്ടെ എന്നോർത്ത് ഞാൻ പരിസരം മറന്ന് ആ സൗന്ദര്യമാസ്വദിച്ചു കൊണ്ടിരുന്നു.പക്ഷെ ആ മുഖത്ത് എന്നെ ഇതിനു മുമ്പ് കണ്ട ഒരു ഭാവവുമുണ്ടായിരുന്നില്ല,തികച്ചും ഒരു അപരിചിതനെ കണ്ട ഒരു മുഖ ഭാവമായിരുന്നു അവർക്ക്.അത് കണ്ട് ഇനി എനിക്ക് ആള് മാറി പോയോ എന്ന് വരെ തോന്നി പോയി.അതോടെ എന്റെ സന്തോഷം ഇല്ലാണ്ടായി തുടങ്ങി.
"ആഹ് ഡോക്ടറേ...ഇതാണ് ആദി ദേവ്...ന്യൂ ജോയിനീ...പിന്നെ ഡോക്ടറെ പുതിയ ഇര...അല്ല നഴ്സിംഗ് അസിസ്റ്റന്റ്..." നഴ്സിംഗ് സുപ്രണ്ട്ന്റെ കളിയാക്കിയുള്ള സംസാരം കേട്ടാണ് ഞാൻ അവിടേക്ക് സ്വപ്ന ലോകത്ത് നിന്നും തിരിച്ചെത്തിയത്...ആ വാക്കുകൾ കേട്ട് ഞാൻ ആദ്യമൊന്ന് ഞെട്ടി അറക്കാനുള്ള മാടാണ് ന്ന് അല്ലേ ഈ തള്ളയിപ്പോ പറയാതെ പറഞ്ഞേ...
"ആഹ അപ്പൊ ഇതാണല്ലേ എല്ലാവരും പറഞ്ഞോണ്ടിരുന്ന മാനേജ്മെന്റിന് വേണ്ടപ്പെട്ട റിക്രൂട്ട്മെന്റ്...മ്മ്മ്...അതെന്തായാലും നന്നായി എനിക്ക് ഇങ്ങനെ പിടിപ്പാടും വെച്ച് കണ്ടവരുടെ ഔദാര്യത്തിൽ കയറി വരുന്നവരെ തീരെ ഇഷ്ട്ടമല്ല..."എന്നൊരു പുച്ഛത്തോടെ എന്നെ നോക്കി ഡോക്ടർ അവർക്ക് മറുപടി കൊടുത്തതും എന്റെ കാര്യം തീരുമാനമായി എന്ന് ഞാൻ ഉറപ്പിച്ചു.എന്നെ അറക്കാൻ പോണ കാലനെയാണോ ഞാൻ ദേവതയെ പോലെ കണ്ടേ എന്നോർത്ത് ഞാൻ വിലപിച്ചു.
"ഇതിനു മുമ്പ് എവിടേലും വർക്ക് ചെയ്തിട്ടുണ്ടോടാ...?"എന്നെ നോക്കി ഡോക്ടറുടെ കടുപ്പിച്ചുള്ള ചോദ്യം.അത് കേട്ടതും
"മ്മ്ച്ച്..."എന്നും പറഞ്ഞു ഞാൻ ചുമൽ കൂച്ചി.അത് കണ്ടതും
"ദേ ചെക്കാ...എന്തേലും ചോദിച്ചാൽ വാ തുറന്ന് മറുപടി പറഞ്ഞോണം...അല്ലാണ്ട് ഇങ്ങനെ മുക്കേം മൂളേം ചെയ്‌താൽ മാനേജ്മെന്റ്നു വേണ്ടപ്പെട്ടതാണെന്ന് ഒന്നും ഞാൻ നോക്കില്ല നല്ല പെട കിട്ടും എന്റെ ന്ന്...കേട്ടോടാ...?"അവരെന്നെ നോക്കി ചീറി.അതിനു മൂളി തലയാട്ടാൻ നിന്നതും അവര് പറഞ്ഞ പോലെ
💬 Comments
View all comments