0%

Chapter Title : താരം തീർത്ത കൂടാരം 2 [Flying Monk]

Author : Flying Monk Read All Parts 30.2K

ഒള്ളു കേട്ടോടി..."അവള് ചോദിച്ച അതേ കണക്ക് അവളും പല കള്ളങ്ങൾ ചേർത്ത് മറുപടി പറഞ്ഞു.

"അതെല്ലേ...അപ്പോ ഞാൻ കേട്ട 'ആഹ്'എന്ന സൗണ്ടോ...?"താൻ പറഞ്ഞതെല്ലാം അവൾ വെള്ളം തൊടാതെ വിഴുങ്ങി എന്നു കരുതിയ താരയെ ഞെട്ടിച്ചു കൊണ്ട് അവളുടെ അതേ സൗണ്ടിൽ സീൽക്കരിച്ചു കൊണ്ടവൾ ചോദ്യമുയർത്തി.രണ്ടും ഒരേ അച്ചിൽ വാർത്തതായാത് കൊണ്ട് കാണാൻ ഒരു പോലെ അല്ലെങ്കിലും ഇങ്ങനെ പലതിലും ആരാന്ന് പോലും തിരിച്ചറിയാൻ പറ്റത്തില്ല.അതോടെ താരക്ക് ഇനി എന്ത് പറയണമെന്നറിയാതെയായി.

"ഉം അടുത്ത കള്ളം ആലോചിച്ചു കഷ്ട്ടപ്പെടണ്ട ഉള്ളത് ഉള്ളത് പോലെ പറഞ്ഞോ അല്ലേൽ ഇപ്പൊ ഞാൻ വീഡിയോ കാൾ ചെയ്യും..."താരയുടെ മറുപടി കേൾക്കാതെയായതും അവൾ വീണ്ടും പറഞ്ഞു.അതോടെ താര അവളോട് എല്ലാം തുറന്നു പറയാൻ തീരുമാനിക്കുന്നു.

"ഞാൻ പറയാം പക്ഷെ നീ എന്നെ കളിയാക്കരുത്..."താര അങ്ങനെയെങ്കിലും മനസ്സിന് ഒരു ആശ്വാസം കിട്ടട്ടെ എന്നു കരുതി പറഞ്ഞു.

"ആഹ് അങ്ങനെ വഴിക്കു വാ എന്റെ താര പെണ്ണേ ഒന്നുല്ലേലും എന്നെ ഉണ്ടാക്കിയ ആളെക്കാൾ കൂടുതൽ ഞാനല്ലേ എന്റെ അമ്മ പെണ്ണിന്റെ കൂടെ കിടന്നേക്കുന്നെ ആ എന്നോട് എന്തിനാ കള്ളം പറയണേ..."താരയുടെ കുറ്റസമ്മതം കേൾക്കാനായി അവൾ പറഞ്ഞു.

"ഓമ്പ്ര..."അവളുടെ പറച്ചിൽ കേട്ട് അവളെയൊന്നാക്കി കൊണ്ട് താര ട്രെയിനിൽ കയറിയത് മുതലുള്ള കാര്യങ്ങൾ ഒരിഞ്ച് വിടാതെ അവളോട് പറഞ്ഞു.എല്ലാം പറഞ്ഞു തീരത്ത് അവളുടെ ആശ്വാസ വാക്കുകൾക്ക് വേണ്ടി വെയിറ്റ് ചെയ്ത താരയെ നിരാശപ്പെടുത്തി കൊണ്ട് ഒരു പൊട്ടി ചിരിയാണ് അവളുടെ കാതുകളിലെത്തിയത്.

"ഇത്തിരിയില്ലാത്ത ഒരു ചെക്കനെ ഓർത്ത് ഓരോന്ന് ചെയ്ത് വെച്ചിട്ട് അയ്യേ...അതും ആരാന്ന് പോലും അറിയാത്ത ഒരുത്തൻ..."എന്ന് പറഞ്ഞവൾ

💬 Comments

View all comments