0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 4 [AKH]

Author : Akh Read All Parts 379

ഒക്കെ അടുക്കി പെറുക്കി ,മുണ്ടും ഷർട്ടും മാറി വീട്ടിൽ ഇടാറുള്ള ഡ്രസ് എടുത്ത് ഇട്ടു ,അച്ചന് പണ്ടെ ഇഷ്ടമല്ല വീട് അലങ്കോലമായി കിടക്കുന്നത് ,

ഒരു പതിനഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ ഗസ്റ്റ് ഹൗസിന് പുറത്ത് ഒരു കാർ വന്നു നിന്നു ,

അതിൽ നിന്ന് ഇറങ്ങിയവരെ കണ്ടു ഞാൻ ഞെട്ടി ,

അച്ചൻ മാത്രം അല്ലാർനു അമ്മയും ,അമലും പിന്നെ എന്റെ പ്രിയപ്പെട്ട അനിയത്തി കുട്ടി മാളു ,അവൾ എന്റെ ചെറിയച്ചന്റെ മോൾ ആണു അവൾക്ക് എഴുവയസ് ആയിട്ടുണ്ടായിരുന്നോളു ,എന്റെ വീട്ടിലെ പിള്ളേർ സംഘത്തില്ലെ എറ്റവും പ്രായം കുറഞ്ഞതും എന്നോട് എറ്റവും കൂടുതൽ അടുപ്പം കാണിക്കുന്നതും ഇവൾ മാത്രം ആണു ശരിക്കും പറഞ്ഞാൽ എന്റെ പെറ്റ് ആണു അവൾ ,ഞാൻ വിട്ടിൽ ഉണ്ടെങ്കിൽ പിന്നെ ഫുൾ ടൈം എന്റെ കൂടെ ആയിരി ക്കും ഭക്ഷണവും ഉറക്കവും എല്ലാം എന്റെ കൂടെ ,

മനസിലെ ദുംഖങ്ങൾ മറച്ചു വെച്ച് മുഖത്ത് ഒരു ചിരി വരുത്തി അവരെ വരവേൽക്കാനായി ഞാൻ മുറ്റത്തേക്ക് ഇറങ്ങി ചെന്നു ,

കാറിൽ നിന്ന് ഇറങ്ങിയ ഉടന്നെ മാളു ഓടി വന്നു എന്റെ മേത്തേക്ക് ചാടി കയറി ,

''എന്താ എന്റെ കുഞ്ചു സിന് ഇന്നു ക്ലാസില്ലെ "

ഞാൻ മാളുവിനോട് ചോദിച്ചു ,

" ഈ ചേട്ടന്നു ഒന്നും അറിഞ്ഞു ടാ ഇന്നു സൺഡെ അല്ലെ മരമണ്ടാ "

അവൾ എന്റെ കവിളിൽ പിടിച്ചു പിച്ചി കൊണ്ട് പറഞ്ഞു ,

"ഓ ,,എ ടി വിട് എനിക്ക് വേദനിക്കുന്നു "

"കുറച്ച് വേദന സഹിച്ചൊ ,എന്നോട് ഇന്നു വരാം എന്നു പറഞ്ഞല്ലെ അന്നു വീട്ടിൽ നിന്ന് മുങ്ങിയത് ,അതിന്റെ ശിക്ഷ യാ "

അവൾ അതും പറഞ്ഞ് ഒന്നുകൂടി എന്റെ കവിളിൽ അമർത്തി പിച്ചിയിട്ട് വിട്ടു ,

" ആഹാ ,കാറു നിർത്തിയില്ല അപ്പോഴേക്ക് അവൾ മേത്ത് പെടെച്ച് കയറിയ ,,, "

അമ്മ അതും പറഞ്ഞു കാറിൽ നിന്നു ഇറങ്ങി എന്റെ അടുത്തേക്ക് വന്നു ,

"അതങ്ങനെ അല്ലെടി ,ഇവൻ വീട്ടിൽ വന്നാലും അവൾ

💬 Comments

View all comments