0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 5 [AKH]

Author : Akh Read All Parts 219

ഒന്നുമില്ലാ എന്റെ പൊന്നെ ,ഞാൻ ദൈവത്തോട് പറഞ്ഞതാ ,ഈ മനുഷ്യന്റെ ഒപ്പം ജീവിതകാലം മുഴുവൻ എങ്ങനെ കഴിയും ഒന്നോർത്ത് നോക്കിയതാ, "

''അല്ലാ എനിക്ക് എന്താ കുഴപ്പം?"

ഞാൻ അവളോട് ചോദിച്ചു ,,

" ഒന്നും ഇല്ലയ് ,, "

"എന്താടി എനിക്ക് കുഴപ്പം പറയെടി ' ."

ഞാൻ വിണ്ടും ചോദിച്ചു,

" അത് നേരത്തെ എന്നോട് ചെയ്തില്ലെ, "

അവൾ അവളുടെ ചുണ്ടിലേക്ക് കൈ ചുണ്ടി കൊണ്ട് പറഞ്ഞു ,

"ഓ അതൊ,. നിന്റെ ഈ പനിനീർ ചുണ്ടുകൾ കണ്ടപ്പോ ഒരു മോഹം തോന്നി അതാ ഞാൻ പെട്ടെന്ന് അങ്ങനെ ചെയ്തത് നിനക്ക് ഇഷ്ടം ആയിലെങ്കിൽ ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു ,ഇനി ഞാൻ നിന്നോട് ഇങ്ങനെ പെരുമാറില്ല ,.. "

ഞാൻ പിണക്കം നടിച്ചു കൊണ്ട് പറഞ്ഞു അവളുടെ തോളിൽ നിന്ന് തല മാറ്റി നേരെ ഇരുന്നു ,

" എയ് അജിയേട്ടാ അപ്പോഴേക്കും പിണങ്ങിയൊ "

അവൾ എന്റെ താടിയിൽ പിടിച്ച് കൊണ്ട് ചോദിച്ചു ,

ഞാൻ ഒന്നും മിണ്ടിയില്ല ,

"എന്റെ പൊന്നെ ഞാൻ വെറുതെ പറഞ്ഞതാ ,സുഖായാലും ദുഖം ആയാലും നമുക്ക് ഒരുമിച്ച് ജീവിക്കാം അജിയേട്ടാ, എന്നോട് ഇങ്ങനെ പിണങ്ങല്ലെ ഏട്ടാ"

അവൾ പറഞ്ഞു ,

"അല്ലാ ഇപ്പോ ഞാൻ പിണങ്ങിയത് ആയി കുറ്റം നിനക്ക് ഇങ്ങനെ ഇടക്ക് ഇടക്ക് കരയാം എനിക്ക് ഒന്നു പിണങ്ങാൻ പറ്റില്ലല്ലെ ,ഇനി ഇങ്ങനെ എന്റെ മുൻപിൽ ഇരുന്ന് മോങ്ങിയാൽ ഞാൻ പിന്നെ ഒരിക്കലും മിണ്ടില്ല ,,, "

ഞാൻ അവളോട് പറഞ്ഞു ,

" ഇനി ഈ അജിയെട്ടന്റെ ലെച്ചു ഒരിക്കലും കരയില്ല "

അവൾ കണ്ണുകൾ തുടച്ചു കൊണ്ട് ദൃഡ നിശ്ചയത്തോടെ പറഞ്ഞു ,

"ഇങ്ങനെ വേണം എന്റെ പെണ്ണായാൽ "

അവൾ അതിന് മറുപടി എന്നോണ്ണം പുഞ്ചിരി തൂകി ,

ഞാൻ കുറച്ചു നേരം കൂടി അവളുടെ തോളും ചാരി ഇരുന്നു ,

"ഒരു മിനിട്ട് അജിയെട്ടാ "

അവൾ അതും പറഞ്ഞ് അവിടെ നിന്ന് എഴുന്നേൽക്കാനായി ഭാവിച്ചു ,

" നീ ഇതു എവിടെക്കാ, "

"മരുന്ന് എടുക്കാൻ ,ഏട്ടന്റെ തലയിലെ മുറിവിൽ പുരട്ടാൻ ,"

"അതൊന്നും വേണ്ട ടി നീ ഇവിടെ ഇരിക്ക് "

അവളെ ഞാൻ അവിടെ തന്നെ പിടിച്ച് ഇരുത്തി ,

"ഏട്ടാ ചിലപ്പോ തല മുഴച്ചാലോ

💬 Comments

View all comments