0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH]

Author : Akh Read All Parts 877

റിമിക്ക് വില്ല പ്രൊജക്റ്റ്‌ ന്റെ കുറച്ചു ഫോര്മാലിറ്റി കൂടി ബാക്കി ഉണ്ട് അതിന്റെ പേപ്പർ റെഡി ആകുക ആയിരുന്നു.അല്ല കീർത്തി എന്താ പോകഞ്ഞേ ? "

ഞാൻ ചോദിച്ചു,

"റൂമിൽ പോയിട്ട് പിനേം തിരിച്ചു ഇങ്ങോട്ടേക്ക് തന്നെ വരണ്ടേ "

അവൾ പറഞ്ഞു,

"അപ്പൊ പാർട്ടിക്ക് ഈ വേഷത്തിൽ ആണോ പോകുന്നേ "

യൂണിഫോമിൽ നില്കുന്ന അവളോട്‌ ഞാൻ ചോദിച്ചു,

"ഞാൻ ഡ്രസ്സ്‌ വേറെ എടുത്തിട്ടുണ്ട് ഇവിടുന്നു മാറിയിട്ട് പോകാം എന്നു കരുതി "

അവൾ പറഞ്ഞു.

"ഉം, കീർത്തി ഫുഡ് കഴിച്ചോ ?"

"ഇല്ല , ഞാൻ മെസ്സ് ലേക്ക് പോണ വഴിക്ക് ആണു സാർ ഇവിടെ ഇരിക്കുനത് കണ്ടത് "

"ഉം, എന്നാ ഇന്ന് ഞാനും ഉണ്ട് നമുക്ക് ഒരുമിച്ചു കഴിക്കാം "

ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ മുഖം വിടർന്നു. അവൾക്ക് ഭയങ്കര സന്തോഷം ആയി. സ്റ്റെല്ല യും പ്രിയയും പോയതോടെ ഞാൻ ഒറ്റക്ക് ആണു ഭക്ഷണം കഴിക്കാറ് അതും എല്ലാവരും കഴിച്ചു കഴിഞ്ഞു മെസ്സ് ഫ്രീ ആയി കിടക്കുമ്പോൾ.

"ഉം, ശരി സാർ "

അവൾ ചിരിച്ചു കൊണ്ട് സന്തോഷത്തോടെ പറഞ്ഞു.

ഞാനും അവളും കൂടി മെസ്സിൽ ചെന്നു. അവിടെ ആരും ഉണ്ടായിരുന്നില്ല.

"ഇന്നെന്താ സാർ നേരത്തെ ആണലോ ?"

പതിവിലും നേരത്തെ മെസ്സിൽ എന്നെ കണ്ട ഗ്രെസ്സി ചേച്ചി ഞങ്ങളുടെ അടുത്ത് വന്നു ചോദിച്ചു,

"അതെ ചേച്ചി, ഇന്നു ഉച്ചക്ക് ഓഫീസ് ഇല്ലല്ലോ പിന്നെ കൂട്ടിനു ഇവളേം കിട്ടി അപ്പൊ നേരത്തെ ഇങ്ങു പോന്നു. "

ഞാൻ പറഞ്ഞു,

"ഉം,

💬 Comments

View all comments