0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH]

Author : Akh Read All Parts 878

"

ചേച്ചി ഞങ്ങളെ രണ്ടാളേം നോക്കി കൊണ്ട് മൂളി.

കീർത്തി എന്തോ ആദ്യമായി മെസ്സിൽ വരുന്ന മാതിരി, എന്റെ കൂടെ വന്നിട്ട് ആണെന്ന് തോന്നുന്നു അവൾക്ക് എന്തോ നാണം ഒക്കെ മുഖത്തു,

"ചേച്ചി എന്റെ സ്ഥിരം ഐറ്റം തന്നെ പോരട്ടെ, "

ചേച്ചിയുടെ മുഖത്തു നോക്കി പറഞ്ഞു,

" കീർത്തി തനിക്കു എന്താ വേണ്ടത് "

ഞാൻ കീർത്തിയോട് ചോദിച്ചു,

എന്തോ ആലോചനയിൽ ഇരുന്ന അവൾ പെട്ടന്നുള്ള എന്റെ ചോദ്യം കേട്ടപ്പോൾ ഞെട്ടി,

"അതു.... സാർ പറഞ്ഞോളു, എനിക്ക് എന്തായാലും കുഴപ്പം ഇല്ല "

അവൾ ഒരു കാമുകിയെ പോലെ പറഞ്ഞു.

"എന്നാ ചേച്ചി ഇവിടെ ഇന്നത്തെ സ്പെഷ്യൽ എന്താ ?"

ഞാൻ ചേച്ചി യോട് ചോദിച്ചു,

"ചേച്ചി അതിനു ഒരു വലിയ പേരും പറഞ്ഞു "

"അതൊന്നും വേണ്ടാ, "

അതു കേട്ടപ്പോൾ കീർത്തി ചാടി കയറി പറഞ്ഞു.

പൈസ കൂടുതൽ ആവും എന്നു കരുതിയിട്ട് ആകും അവൾ അങ്ങനെ പറഞ്ഞത്.

"കീർത്തിക്ക്‌ അതു ഇഷ്ടം അല്ലെ "

ഞാൻ ചോദിച്ചു.

"ഇഷ്ടം ഒക്കെ ആണു,.. പക്ഷെ... "

"ഇഷ്ടം ആണെങ്കിൽ അതു തന്നെ പോരട്ടെ ചേച്ചി, "

ഞാൻ ചേച്ചി യോട് പറഞ്ഞു. ചേച്ചി അതു എടുക്കാൻ ആയി അകത്തേക്ക് പോയി,

"വേണ്ടായിരുന്നു,കുറെ പൈസ ആവില്ലേ "

ചേച്ചി പോയപ്പോൾ കീർത്തി പറഞ്ഞു,

"ഇതു എന്റെ വക ആണു കീർത്തി പൈസയെ കുറിച്ച് വറീഡ് ആകേണ്ട "

ഞാൻ പറഞ്ഞു.

"എന്നാലും"

അവൾ ഒരു സങ്കടത്തോടെ പറഞ്ഞു,

"ഒരേന്നാലും, ഇല്ല. ദേ ആ കൊണ്ടുവരുന്നത്

💬 Comments

View all comments