Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH]
ഇരുന്നു തിന്നോണം "
ഞാൻ അവളോട് പറഞ്ഞു,
പിന്നെ അവളൊന്നും മിണ്ടിയില്ല.
കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി ഞങ്ങൾക്ക് വേണ്ട സാധനങ്ങളും ആയി വന്നു, ഞാൻ അവൾക്കു സെർവ് ചെയ്തു കൊടുത്തു. അവളും ഞാനും ഇരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി.
അവൾ കഴിക്കുന്നതും നോക്കി ഞാൻ കുറച്ചു നേരം ഇരുന്നു, എന്തോ ആ നിമിഷങ്ങളിൽ ഞാൻ പഴയ അജി ആയി മാറുക ആയിരുന്നു, കീർത്തിയുടെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ എനിക്ക് ആ പഴയ കാലം മനസ്സിലൂടെ കടന്നു പോയി.
ലെച്ചു., അവൾ വിളമ്പി തന്ന ആഹാരം കഴിച്ചു കൊണ്ട് അവളെ കളിയാക്കിയും അവളും ആയി തല്ലുപിടിച്ചും, ഇണങ്ങിയും പിണങ്ങിയും ഉള്ള അനേകം നിമിഷങ്ങൾ അവളും ഞാനും മാത്രം ഉള്ള ഞങ്ങളുടെ ലോകം ഞങ്ങൾ കണ്ട സ്വപ്‌നങ്ങൾ എല്ലാം എന്റെ ഉള്ളിൽ കനൽ ആയി പെയ്തു ഇറങ്ങി. ഒരിക്കലും ഇനി അതുപോലുള്ള നിമിഷങ്ങൾ എനിക്ക് തിരികെ ലഭിക്കില്ലല്ലോ എന്നോർത്തപ്പോൾ ഒരു തുള്ളി കണ്ണിർ എന്റെ കണ്ണിൽ നിന്നും ഇറ്റു ആ മേശയിൽ വീണു,
"ഹേയ് എന്താ സാറെ കഴിക്കുന്നില്ലേ ?അല്ല എന്താ സാറിന്റെ കണ്ണൊക്കെ "
അവളെ നോക്കി നിറ കണ്ണുകളോടെ ഇരിക്കുന്ന എന്റെ മുഖത്തു നോക്കി ചോദിച്ചു.
"ഹേയ് ഒന്നുല്യാ, കണ്ണിൽ എന്തോ കരട് പോയതാ, കീർത്തി കഴിക്കു, ഞാൻ ഒന്നു മുഖം കഴുകിയിട്ടു വരാം "
അവളിൽ നിന്നും ആ കണ്ണീർ മറക്കാനായി ഞാൻ അതും പറഞ്ഞു വാഷ് ബേസിൻ ന്റെ അടുത്ത് പോയി മുഖം ഒക്കെ കഴുകി തിരിച്ചു വന്നു.
"പോയോ "
ഞാൻ
💬 Comments
View all comments