Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH]
തിരിച്ചു വന്നിരുന്നപ്പോൾ കീർത്തി ചോദിച്ചു,
"എന്ത് ?"
"അല്ല കരട് "
"ഓഹ് അതു പോയി.. "
ഞാൻ കണ്ണ് തിരുമി കൊണ്ട് പറഞ്ഞു,
"ഉം, രണ്ടു കണ്ണിലും ഒരുമിച്ചു കരട് പോകുന്ന ആളെ ഞാൻ ആദ്യം ആയി കാണുക ആണു "
അവൾ അതു പതിയെ ആണു പറഞ്ഞത്, ഞാൻ ശെരിക്കും കേട്ടില്ല.
"എന്ത് ?"
ഞാൻ ചോദിച്ചു.
"ഹേയ് ഒന്നുല്യാ "
അവൾ ഒരു കള്ള ചിരിയാൽ പറഞ്ഞു.
"ഉം "
പിന്നെ ഞങ്ങൾ ഇരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി.
അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു. വൈകുന്നേരം ആയപ്പോൾ ഞങ്ങൾ പാർട്ടിക്ക് പോകാൻ ആയി ഓഫീസിൽ നിന്നും ഇറങ്ങി. ഞാൻ കാറിൽ എടുത്ത് വെച്ചിരുന്ന ഷർട്ട് എടുത്തു ധരിച്ചു.എന്നിട്ട് ഞാൻ കാർ പാർക്കിംഗ് ഏരിയയിൽ നിന്നും എടുത്തു ഓഫീസിന്റെ വാതിൽക്കലിൽ കൊണ്ട് നിർത്തി. അപ്പോഴേക്കും കീർത്തി അവളുടെ ക്യാബിനിൽ കയറി ഡ്രസ്സ് മാറി വന്നിരുന്നു. ഒരു ലൈറ്റ് പച്ച അനാർക്കലി ആയിരുന്നു അവളുടെ വേഷം അതിൽ അവളുടെ സൗന്ദര്യം ഒന്നുകൂടി വർധിച്ച പോലെ തോന്നി എനിക്ക്. ഓഫീസിനു മുന്പിലെ പടികൾ ഇറങ്ങി വരുന്ന അവളെ ഞാൻ കുറച്ചു നേരം നോക്കി ഇരുന്നു പോയി, അത്രക്കും സുന്ദരി ആയിരുന്നു, അവളുടെ പ്രത്യേകതാ അവളുടെ ആ ചുരുണ്ടു കിടക്കുന്ന മുടിയിഴകൾ ആണു.
അവൾ പടി ഇറങ്ങി വന്നു കാറിൽ കയറി.
"അല്ല കീർത്തി ബാഗ് ഒന്നും എടുത്തില്ലേ "
അവളുടെ കൈയിൽ ഒരു പേഴ്‌സ് മാത്രം കണ്ട ഞാൻ അവളോട് ചോദിച്ചു.
"ഇല്ല "
"അപ്പൊ
💬 Comments
View all comments