0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH]

Author : Akh Read All Parts 883

ഡ്രസ്സ്‌ ഒക്കെ ?"

"അതു ക്യാബിനിൽ വെച്ചു , പാർട്ടിക്ക് ബാഗും തൂക്കി പിടിച്ചു നടക്കണ്ടേ എന്നു വിചാരിച്ചു എടുത്തില്ല "

അവൾ പറഞ്ഞു.

"ഉം "

"എന്നാ പോകാം "

അവൾ ഡോർ അടച്ചു കൊണ്ട് പറഞ്ഞു.

"ആ, "

ഞാൻ കാർ ഓഫീസ് കോംബൗണ്ടിൽ നിന്നും പുറത്തേക്കു പതിയെ മൂവ് ചെയ്തു അധികം വൈകാതെ എന്റെ ലെക്സസ് റോഡിലേക്ക് കയറി.

കീർത്തി ആദ്യം ആയാണ് എന്റെ കൂടെ കാറിൽ വരുന്നത്, അവൾ പാർട്ടി നടക്കുന്ന സ്ഥലത്തേക്ക് ടാക്സിയിൽ പോക്കൊള്ളാം എന്നു പറഞ്ഞു , പക്ഷെ ഞാൻ അവളെ നിർബന്ധിച്ചു എന്റെ കൂടെ വരാൻ പറഞ്ഞു എന്തായാലും ഞാനും അവിടേക്ക് ആണു അപ്പൊ പിന്നെ അവൾ വന്നാൽ എനിക്ക് ഒരു കൂട്ടും ആവുമല്ലോ,

"കീർത്തി എന്താ ഒന്നും മിണ്ടാത്തെ എന്റെ കൂടെ വരാൻ പറഞ്ഞത് ഇഷ്ടയില്ലേ "

കാറിൽ ഒന്നും മിണ്ടാതെ ഇരിക്കുന്ന അവളോട്‌ ചോദിച്ചു.

"ഹേയ്, ഇല്ല സാർ , സാറിന്റെ കൂടെ വരാൻ എനിക്ക് ഇഷ്ടമാണ്, പക്ഷെ മറ്റുള്ളവർ എന്തു വിചാരിക്കും എന്നാ എന്റെ പേടി "

അവൾ പറഞ്ഞു.

"അതോർത്തു താൻ ടെൻഷൻ അടിക്കേണ്ട, ആരും ഒന്നും വിചാരിക്കില്ല "

ഞാൻ പറഞ്ഞു.

"മം,സാർ ഞാൻ ഒരു കാര്യം ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്, എനിക്ക് സാറിനോട് ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല എന്നാലും അറിയാൻ ഒരു ആകാംഷ, "

അവൾ പറഞ്ഞു.

"കീർത്തി ഞാൻ ഒരു കാര്യം പറയട്ടെ. താൻ ആദ്യം ഈ സാറെ വിളി ഒന്നു ഒഴിവാക്കാമോ ഞാൻ എത്ര

💬 Comments

View all comments