Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH]
എന്നു പറഞ്ഞത് കൊണ്ട് ഞാൻ അവളെ കാത്തില്ല. എല്ലാവരും പോയി കഴിഞ്ഞു ഞാൻ കൺവെൻഷൻ സെന്ററിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ അവിടെ സ്റ്റെപ്പിന് അടുത്ത് കീർത്തി നിൽക്കുന്നു.
"ഹേയ് താനെന്താ പോയില്ലേ ?"
ഞാൻ അവളുടെ അടുത്ത് ചെന്നു കൊണ്ട് ചോദിച്ചു,
"ഹേയ് ഇല്ല , ആ റിയ എന്നെ പറ്റിച്ചു, അവൾ അനൂപിന്റെ കൂടെ പോയി, അവന്റെ കൂടെ കാറിൽ കയറിയാൽ അവൻ ശല്യം ചെയ്യും എന്നു അറിയാവുന്നതു കൊണ്ട് ഞാൻ പോയില്ല "
അവൾ വിഷമത്തോടെ പറഞ്ഞു.
"ഓഹ് അപ്പൊ കീർത്തി എങ്ങനെ പോകാനാ പ്ലാൻ ?"
ഞാൻ ചോദിച്ചു.
"ഇനി ഇപ്പോ ടാക്സിയിൽ പോണം "
അവൾ പറഞ്ഞു.
"ഓഹ്, അല്ലെങ്കിൽ ഞാൻ കൊണ്ടാക്കിയ മതിയോ ?"
ഞാൻ ചോദിച്ചു,
"അതു അജിക്ക് ബുദ്ധിമുട്ട് ആവില്ലേ "
അവൾ പറഞ്ഞു.
"ആ, ശെരിയാ, ബുദ്ധിമുട്ട് ആകും , എന്നാ ശെരി താൻ ടാക്സിയിൽ പൊക്കൊളു "
ഞാൻ അതും പറഞ്ഞു പതിയെ സ്റ്റെപ്പ് ഇറങ്ങി.
എനിക്ക് അറിയായിരുന്നു അവൾ എന്റെ കൂടെ വരാൻ ആശിച്ചു നിൽക്കുക ആണെന്ന്,
ഞാൻ പടികൾ ഇറങ്ങി താഴെ എത്തി, എന്നിട്ട് തിരിഞ്ഞു അവളെ നോക്കി . അപ്പൊ അവൾ എന്നെ നോക്കികൊണ്ട് വലതു കൈയിലെ തള്ളവിരലിന്റെ നഖം കടിച്ചും , ഇടതു കൈയിൽ അവളുടെ പേഴ്‌സ് മുറുക്കെ പിടിച്ചും വിഷമത്തോടെ നിൽക്കുക ആണു.
ഞാൻ തിരിഞ്ഞ് നോക്കുന്നത് കണ്ടപ്പോൾ അവളുടെ മുഖത്തു എന്തോ ആശ്വാസം കിട്ടിയ പ്രതീതി കണ്ടു.
"കീർത്തി വാ, നമുക്ക് ഒരുമിച്ചു പോകാം "
💬 Comments
View all comments