Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH]
ഞാൻ അവളെ വിളിച്ചു.
അവളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു.
അവൾ എന്റെ അടുത്തേക്ക് വേഗം പടി ഇറങ്ങി വന്നു.
"എന്റെ കൂട്ടുകാരിയെ ഇവിടെ തനിച്ചാക്കി പോകാൻ മനസ് അനുവദിക്കുന്നില്ല, "
അവൾ അടുത്ത് എത്തിയപ്പോൾ ഞാൻ പറഞ്ഞു.
അതു കേട്ടു അവളുടെ മുഖം ചുവന്നു തുടുത്തു.
"ഇങ്ങനെ മിഴിച്ചു നില്കാതെ വന്നു വണ്ടിയിൽ കയറു എന്റെ നൂഡിൽസെ "
ഞാൻ അവളോട് പറഞ്ഞു.
അവൾ ചിരിച്ചുകൊണ്ട് എന്റെ കൂടെ കാറിൽ കയറി,
ഞാൻ വണ്ടി എടുത്തു അവളുടെ ഫ്ലാറ്റ് ലക്ഷ്യം ആക്കി വിട്ടു.
"അജി എന്നെ നേരത്തെ എന്താ അങ്ങനെ വിളിച്ചേ "
അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു,
"എങ്ങനെ ?"
"കാറിൽ കയറാൻ പോയപ്പോൾ "
"അതോ,അതു താൻ ഒന്നു കണ്ണാടിയിലേക്ക് നോക്ക് അപ്പൊ മനസ്സിൽ ആകും "
ഞാൻ പറഞ്ഞു.
അവൾ അതിനു ഒരു പുഞ്ചിരി നൽകി.
"കീർത്തി. ചേച്ചിയുടെ കൂടെ അല്ലെ താമസിക്കുന്നത് "
ഞാൻ ചോദിച്ചു.
"ഉം, ചേച്ചിയും ചേട്ടനും പിന്നെ എന്റെ പുന്നാര ചക്കി യും "
അവൾ പറഞ്ഞു.
"ആരാ ഈ ചക്കി? "
"അതു ചേച്ചിയുടെ മോൾ ആണു രണ്ടു വയസ് ആയിട്ടൊള്ളു ശെരിക്കും ഉള്ള പേര് സന ഞാൻ ചക്കി എന്ന വിളിക്കാ "
"ഉം, ചേട്ടന് എന്താ ജോലി "
"ചേട്ടൻ ഇവിടെ വന്നപ്പോൾ വേറെ കമ്പനിയിൽ ആയിരുന്നു ഇപ്പൊ കുറച്ചു നാൾ ആയിട്ട് സിംല എന്റർപ്രൈസസിന്റെ മാർക്കറ്റിംഗ് മാനേജർ ആണു "
അവൾ പറഞ്ഞു,
"ഉം,അപ്പൊ കീർത്തിക്കു നാട്ടിൽ ആരൊക്കെ ഉണ്ട്
💬 Comments
View all comments