0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH]

Author : Akh Read All Parts 894

പോടാ കളിയാകാതെ, "

അവൾ കപട ദേഷ്യത്തോടെ പറഞ്ഞു.

"ഹേ, ജിഎം നെ കയറി പോടാ നു വിളിക്കുന്നോ "

ഞാൻ കപട ദേഷ്യത്തോടെ പറഞ്ഞു.

"ജിഎം ന്റെ ഭരണം ഒക്കെ അങ്ങ് ഓഫീസിൽ, ഇപ്പോൾ എന്റെ ഫ്രണ്ട് അജി , എന്റെ ഫ്രണ്ടിനോട് എനിക്ക് എന്തും പറയാം, "

അവൾ പറഞ്ഞു,

"ഉം, "

ഞാൻ അതിനു ഒന്നു മൂളി യൊള്ളു.

"അജി, അജിയുടെ വീട്ടിൽ ആരൊക്കെ ഉണ്ട് ?"

അവൾ ചോദിച്ചു.

"അമ്മയും അച്ഛനും പിന്നെ കുറെ ആൾക്കാരും ഒരു കൂട്ടുകുടുംബം ആണു "

ഞാൻ പറഞ്ഞു.

"അജിക്ക് ചേട്ടനോ ചേച്ചിയോ അങ്ങനെ ആരെങ്കിലും ഇണ്ടോ ?"

"ഇല്ല ഞാൻ ഒറ്റ മോൻ ആണു "

ഞാൻ പറഞ്ഞു.

ഞങ്ങൾ അങ്ങനെ സംസാരിച്ചു കൊണ്ട് അവളുടെ ഫ്ലാറ്റിന്റെ ഗേറ്റ് നു മുൻപിൽ എത്തി.

സെക്യൂരിറ്റി കാറിൽ കീർത്തി യെ കണ്ടപ്പോൾ ഗേറ്റ് തുറന്നു തന്നു. ഞാൻ കാർ പാർക്കിംഗ് ഏരിയയിൽ പാർക്ക്‌ ചെയ്തു.

"എന്നാ ശെരി കീർത്തി പൊക്കൊളു നാളെ കാണാം "

അവൾ കാറിൽ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോൾ ഞാൻ പറഞ്ഞു,

"ഹേയ് അപ്പൊ അജി വരുന്നില്ലേ റൂമിലേക്ക്‌. ചേട്ടനെ പരിചയപ്പെട്ടിട്ടു പോകാം, ആദ്യം ആയിട്ട് വരുന്നത് അല്ലെ "

അവൾ പറഞ്ഞു.

"പിന്നിട് ഒരിക്കൽ വരാം "

"അതുവേണ്ട ഇനി ഇവിടെക്ക്‌ വരവ് കണക്ക് ആയിരിക്കും, ഒന്നു കേറിയെച്ചു പൊക്കൊളു എനിക്ക് ഒരു വെയ്റ്റ് ആകും അല്ലോ, എന്റെ കമ്പനിയിലെ ജിഎം എന്റെ ഫ്ലാറ്റിൽ വന്നെന്നു പറയുമ്പോൾ "

അവൾ പറഞ്ഞു.

💬 Comments

View all comments