Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH]
"ഹഹ, അങ്ങനെ നീ പറഞ്ഞാൽ നിനക്ക് വെയിറ്റ് അല്ല ആകാൻ പോണത് ചീത്ത പേര് ആയിരിക്കും. ജിഎം നേം കൊണ്ട് ഫ്ലാറ്റിൽ പോയതിനു, "
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
"അങ്ങനെ ഒന്നും ഇല്ല , നിനക്ക് വരാൻ പറ്റുമെങ്കിൽ വാ ഇല്ലെങ്കിൽ വേണ്ടാ, ""ഞാൻ പോണു "
അവൾ ചെറു വിഷമം കലർന്ന ദേഷ്യത്തോടെ അതും പറഞ്ഞു കാറിൽ നിന്നും ഇറങ്ങി,
"ഹേയ് .,കീർത്തി പിണങ്ങല്ലേ , ഞാൻ വരാം "
ഞാൻ കാറിൽ നിന്നു ഇറങ്ങി അവളുടെ അടുത്ത് ചെന്നു പറഞ്ഞു,
അപ്പൊ അവളുടെ മുഖം വീണ്ടും പ്രകാശപൂരിതം ആയി.
"എന്നാ വാ "
എന്നു പറഞ്ഞു കൊണ്ട് എന്റെ കൈയും പിടിച്ചു ലിഫ്റ്റിൽ കയറി . അവളുടെ റൂം രണ്ടാം നിലയിൽ ആയിരുന്നു. രണ്ടനിലയിൽ എത്തിയപ്പോൾ ലിഫ്റ്റ് നിന്നു . ഞങ്ങൾ ലിഫ്റ്റിൽ നിന്നും ഇറങ്ങി, അവളുടെ റൂം ലക്ഷ്യം ആക്കി നടന്നു. അവളുടെ റൂമിന്റെ മുൻപിൽ എത്തിയപ്പോൾ അവൾ നിന്നു,
"അജി കുറച്ചു നീങ്ങി നിൽക്കു"
വാതിലിന്റെ മുൻപിൽ നിന്ന എന്നെ അവൾ കുറച്ചു മാറ്റി നിർത്തി
"അതെ അവർക്ക് സർപ്രൈസ് ആയിക്കോട്ടെ "
അവൾ അതും പറഞ്ഞു ബെൽ അമർത്തി.
ഞാൻ അവിടെ നിന്നു കൊണ്ട് പുറത്തേ കാഴ്ചകൾ കണ്ട് നിന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഡോർ തുറക്കുന്ന സൗണ്ട് കേട്ട്.
"ആ നീയായിരുന്നോ "
വാതിലിന്റെ ഭാഗത്തു നിന്നും ശബ്ദം കേട്ട് .
ആ ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ തിരിഞ്ഞു നോക്കി, ആ ശബ്ദത്തിന്റെ ഉടമയെ കണ്ട ഞാൻ
💬 Comments
View all comments