Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH]
ഞെട്ടി സ്തബ്തനായി നിന്നു അവിടെ.
"അമലേട്ടാ എന്റെ കൂടെ ബോസും വന്നിട്ടുണ്ട് "
കീർത്തി അതും പറഞ്ഞു എന്നെ ചൂണ്ടി കാണിച്ചു,
അപ്പോൾ അവന്റെ കണ്ണുകൾ എന്റെ നേരെ ആയി,എന്നെ കണ്ട അവൻ
,"ഹേയ്, ഡാ .. അജി .. നീ.. ഇവിടെ.. ?"
അമൽ അതും പറഞ്ഞു എന്റെ അടുത്തേക്ക് വന്നു.
"ഡാ കള്ള തെമ്മാടി നിനക്ക് എന്നെ മനസിലായിലെഡാ, ഞാൻ നിന്റെ അമൽ ആണു "
അവനെ കണ്ടിട്ടും അനങ്ങാതെ നിൽക്കുന്ന എന്നെ കണ്ടിട്ട് അവൻ പറഞ്ഞു.
കുറെ നാൾക്കു ശേഷം അവനെ കണ്ട സന്തോഷത്തിൽ ആണോ അതോ എന്താണെന്നു അറിയില്ല എനിക്ക് ഒന്നും മിണ്ടാൻ കൂട്ടി പറ്റുന്നുണ്ടായില്ല.
കീർത്തി അപ്പോഴും എന്താ നടക്കുന്നത് അറിയാതെ അവിടെ നിൽക്കുന്നു അവൾക്കു ഒന്നും മനസ്സിലാകുന്നുണ്ടായില്ല.
"അമൽ, "
എന്റെ വായിൽ നിന്നു നേർത്ത ശബ്ദത്തിൽ അവന്റെ പേര് ഉച്ചരിച്ചു,
"അതേടാ നിന്റെ ആ പഴയ അമൽ തന്നെയാ ഞാൻ, നീ എവിടെ ആയിരുന്നെടാ ഇത്രയും കാലം, ഞങ്ങളെ ഒക്കെ വിട്ടു മാറി നില്കാൻ നിനക്ക് എങ്ങനെ സാധിച്ചു ഡാ "
അവൻ പറഞ്ഞു.
"അതു.. അതു.. "
എനിക്ക് എന്താ പറയേണ്ടത് എന്നു അറിയാത്ത അവസ്ഥ.
"ആ , എന്തായാലും നീ അകത്തേക്ക് വാ "
എന്നു പറഞ്ഞു എന്നെ അവൻ അകത്തേക്ക് കൂട്ടി കൊണ്ടോയി . ഹാളിൽ പ്രവേശിച്ചതും.
"സ്വപ്നാ ദേ ഇതാരാ വന്നിരിക്കുന്നത് എന്നു നോക്കിയേ "
അവൻ അകത്തേക്ക് വിളിച്ചു പറഞ്ഞു.
"അമൽ, ഇവളുടെ ചേട്ടൻ നീ ആയിരിക്കും എന്നു ഞാൻ
💬 Comments
View all comments