Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH]
ഞാൻ തലയാട്ടുകയും ചെയ്തു.
"ഓഹ് നീ എവിടെ ആയിരുന്നു, ഇവിടെ എങ്ങനെ എത്തി ?,,"
എന്നൊക്കെ കുറെ ചോദ്യങ്ങൾ സ്വപ്ന ഒറ്റയടിക്ക് ചോദിച്ചു,
"ദേ ഈ നിൽക്കുന്ന ആളോട് ചോദിക്കു അവൾ ആണു ഇവനെ നമ്മളുടെ അടുത്ത് എത്തിച്ചത് "
കീർത്തി യെ ചൂണ്ടി കാണിച്ചു കൊണ്ട് അമൽ സ്വപ്നയോട് പറഞ്ഞു.
എല്ലാം കേട്ടു ഒന്നും മനസിലാകാതെ നിൽക്കുക ആയിരുന്നു കീർത്തി. ചേച്ചിക്കും ചേട്ടനും സർപ്രൈസ് കൊടുക്കാൻ വിചാരിച്ച അവൾക്കു തന്നെ ഒരു സർപ്രൈസ് ആയിപോയി. അതിന്റെ ഒരു കിളി പോയാ അവസ്ഥ ആയിരുന്നു കീർത്തി യുടെ.
"അതു ചേച്ചി, അജി എന്റെ ബോസ്സ് ആണു, ചേച്ചിക്കും ചേട്ടനും അജിയെ എങ്ങനെ അറിയാം ?"
കീർത്തി ആകാംഷയോടെ ചോദിച്ചു.
"അമലേട്ടന്റെ കസിൻ ആണു അജി, ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ നാടുവിട്ടുപോയ അജിയെ കുറിച്ച്, "
സ്വപ്ന പറഞ്ഞു.
"ഓഹ് ആ അജി ആയിരുന്നോ ഇതു "
അവൾ ചോദിച്ചു.
"അതെ കീർത്തി അവൻ തന്നെയാ ഇവൻ "
അമൽ പറഞ്ഞു.
"എന്നാ നിങ്ങൾ സംസാരിക്കു ഞാൻ കൊച്ചിനെ കിടത്തിയിട്ട് വരാം "
സ്വപ്ന പറഞ്ഞു.
ഞാനും അമലും അവിടെ ഉള്ള സോഫയിൽ ഇരുന്നു,
സ്വപ്ന ബെഡ് റൂമിലേക്ക് പോയി.
"ഇപ്പൊ വരാം "
കീർത്തി എന്നെ കണ്ണ് കാണിച്ചു കൊണ്ട് അകത്തേക്ക് പോയി.
ഞാൻ തല ആട്ടി.
"അമൽ അപ്പോ കീർത്തി ആരാടാ ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ "
ഞാൻ അവനോടു ചോദിച്ചു.
"സ്വപ്നയുടെ അകന്ന ബന്ധത്തിലെ ഒരു കസിൻ ആണു കീർത്തി, എന്റെ കല്യാണത്തിന് അവൾക്കു
💬 Comments
View all comments