0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH]

Author : Akh Read All Parts 870

ഇരിക്കുന്നു. അവൾ സംസാരിക്കുമ്പോൾ പ്രത്യേക രീതിയിൽ ഉള്ള അവളുടെ ചുണ്ടുകളുടെ ചലനം എന്നിൽ കൗതുകം ഉണർത്തി, ചെറുതായി തടിച്ച അവളുടെ കീഴ്ചുണ്ട് കാണാൻ തന്നെ പ്രത്യേക ചേലുണ്ട്, അവൾ ചിരിക്കുമ്പോൾ വിരിയുന്ന ആ നിരയൊത്ത പല്ലുകൾ ആ ചുണ്ടിന്റെ ഭംഗി ഒന്നുകൂടി കൂട്ടുന്നത് ആയി എനിക്ക് തോന്നി.

അവൾ എന്റെ മുൻപിൽ ഉള്ള സീറ്റിലേക്ക് എത്തുന്നതിനു മുൻപേ എന്റെ കണ്ണുകളിൽ അവളുടെ സുന്ദരമായ ചിത്രം തെളിഞ്ഞു നിന്നു.

"പ്ലീസ് സിറ്റ് ഡൌൺ"

ഞാൻ മുന്നിലെ കസേര നീട്ടി കാണിച്ചു കോണ്ട് പറഞ്ഞു,

അവൾ ആ കസേരയിലേക്ക് ഇരുന്നു. അപ്പോഴും അവളുടെ മുഖത്തു ഒരു പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു.

"ഹൌ മെ ഐ ഹെല്പ് യു. "

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു.

"സാർ ഐ ആം കീർത്തി "

അവൾ അതു പറയുന്നതിനോടൊപ്പം ഒരു ലെറ്റർ എന്റെ കൈയിലേക്ക് നീട്ടി.

ഞാൻ അതു തുറന്നു നോക്കിയപ്പോൾ അവളെ എന്റെ പേർസണൽ സെക്രട്ടറി ആയി നിയമിച്ചോണ്ടുള്ള ഓർഡർ ആയിരുന്നു.

"കീർത്തി മലയാളി ആണല്ലേ "

ഞാൻ അതു വായിക്കുന്നതിനിടയിൽ ചോദിച്ചു.

"അതെ സാർ, "

അവളുടെ കിളിനാദം വീണ്ടും,

"അപ്പൊ ഇനി മലയാളത്തിൽ സംസാരിക്കുന്നത് കൊണ്ട് വിരോധം ഇല്ലല്ലോ "

ഞാൻ ഒരു ചിരിയോടെ ചോദിച്ചു.

"ഇല്ല സാർ "

അവൾ പുഞ്ചിരി തൂകി കൊണ്ട് പറഞ്ഞു.

"ഞാൻ അജിത്ത് ഈ കമ്പിനിയിലെ ജിഎം, എന്റെ പേർസണൽ സെക്രട്ടറി ആയിട്ടാണ് കീർത്തിക്കു പോസ്റ്റ്‌ കിട്ടിയിരിക്കുന്നത്,"

"ഉം "

"ഇതിനു മുൻപ് വേറെ എവിടെ എങ്കിലും ജോലി

💬 Comments

View all comments