Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH]
ചെയ്തിട്ടുണ്ടോ "
ഞാൻ ചോദിച്ചു.
"ഞാൻ ഇവിടെ വന്നിട്ട് ഒരു വർഷം ആകുന്നു , ഞാൻ റെഗിനാ അസ്സോസിയേറ്റിൽ ആയിരുന്നു. അവിടെ ഒൻപതു മാസം ഉണ്ടായിരുന്നു "
അവൾ പറഞ്ഞു,
"പിന്നെന്താ അവിടെ നിർത്തിയത് "
" ഗ്ലോബൽ റീസെഷൻ മൂലം ആ കമ്പനി അടച്ചു പൂട്ടി. രണ്ടു വർഷത്തെ വിസ ഉള്ളതുകൊണ്ട് ഞാൻ പിന്നെ നാട്ടിലേക്ക് പോയില്ല.ഇവിടെ വേറെ ജോലി ട്രൈ ചെയുക ആയിരുന്നു,"
അവൾ പറഞ്ഞു നിർത്തി
",ഉം,"
ഞാൻ ഒന്നു മൂളിയിട്ട് ഇന്റർകോംലൂടെ സ്റ്റെല്ല യെ വിളിച്ചു ക്യാബിനിലേക് വരാൻ പറഞ്ഞു.
"യെസ് സാർ "
സ്റ്റെല്ല അപ്പോഴേക്കും ക്യാബിനിലേക്ക് വന്നു,
"സ്റ്റെല്ല ഇതു കീർത്തി, "
"അറിയാം സാർ ഞങ്ങൾ നേരത്തെ പരിചയപെട്ടു, "
സ്റ്റെല്ല കീർത്തിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
അപ്പൊ കീർത്തിയും അവളെ നോക്കി ചിരിച്ചു.
"സ്റ്റെല്ല, കീർത്തിക്ക് പ്രിയ യൂസ് ചെയ്തിരുന്ന ക്യാബിൻ കാണിച്ചു കൊടുക്കു "പിന്നെ വർക്കിനെ കുറിച്ച് ഒരു ക്ലാസ്സ് എടുക്കാൻ നമ്മുടെ അനൂപ് നോട് പറ, "
ഞാൻ ഒന്നു പറഞ്ഞു നിർത്തി, സ്റ്റെല്ല എല്ലാത്തിനും തല ആട്ടി.
ഞാൻ കീർത്തിയെ നോക്കി. അവൾ അപ്പൊഴേക്കും കസേരയിൽ നിന്നും എഴുന്നേറ്റിരുന്നു, അവളുടെ ആ മുഖം കണ്ടപ്പോൾ ഞാൻ വീണ്ടും തുടർന്നു
"അല്ലെങ്കിൽ സ്റ്റെല്ല തന്നെ ഒന്നു വിവരിച്ചു കൊടുത്താൽ മതി അനൂപ് വേണ്ട "
അപ്പോ സ്റ്റെല്ല എന്താ എന്ന അർത്ഥത്തിൽ നോക്കി.
ഞാൻ കണ്ണ് കാണിച്ചപ്പോൾ അവൾക്കു കാര്യം പിടി കിട്ടി.
അനൂപ് കമ്പനിയിലെ നല്ലൊരു മാനേജർ ആണു പക്ഷെ
💬 Comments
View all comments