0%

Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH]

Author : Akh Read All Parts 875

പറഞ്ഞു ഇൻവിറ്റേഷൻ കാർഡ് എടുത്തു അവൾക്കു കൊടുത്തു.

"ഓക്കേ സാർ "

അവളുടെ മുഖത്തു ഇപ്പോഴും ചെറിയ നാണം ഉണ്ട്.

"പിന്നെ കീർത്തി ഒരു മിനിറ്റ് ഒന്നിങ്ങു വന്നേ ?"

തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവളെ ഞാൻ വിളിച്ചു,

അവൾ മടിച്ചു മടിച്ചു എന്റെ അടുത്തേക്ക് വന്നു, ഇനി ഇന്നലത്തെ പോലെ ഞാൻ വല്ലതും ചെയ്താലോ എന്ന ഭയം അവളുടെ മുഖത്തു ഉണ്ടായിരുന്നു.

"കീർത്തി, ഇതാ,,. "

ഞാൻ അതും പറഞ്ഞു അവൾക്ക് വേണ്ടി വാങ്ങിച്ചു വെച്ചിരുന്ന ഗിഫ്റ്റ് എടുത്തു കൊടുത്തു,

"എന്താ ഇതു "

അവൾ ചോദിച്ചു,

"അതു തുറന്നു നോക്കു "

ഞാൻ പറഞ്ഞു,

അവൾ അതു തുറന്നു നോക്കി . അതിന്റെ ഉള്ളിൽ ഒരു വിലകൂടിയ ലേഡീസ് വാച്ച് ആയിരുന്നു,

"എന്തിനാ സാർ ഇതു "

"അതു കീർത്തി ക്കു അവകാശപെട്ടത് തന്നെ ആണു തന്റെ മിടുക്ക്‌ കൊണ്ടാണ് നമുക്ക് ഈ ടെൻഡർ കിട്ടിയത് "

ഞാൻ പറഞ്ഞു.

"താങ്ക്സ് "

അവൾ സന്തോഷത്തോടെ പറഞ്ഞു,

"പിന്നെ കീർത്തി, സോറിട്ടോ "

ഞാൻ പറഞ്ഞു.

അവൾ എന്തിനു എന്നർത്ഥത്തിൽ എന്നെ നോക്കി.

"അതു ഇന്നലെ ഞാൻ അറിയാതെ പറ്റിയത് ആണു,. സോറി "

ഞാൻ പറഞ്ഞു,

"ഓഹ് അതോ , അതു ഞാൻ അപ്പൊ ഴെ വിട്ടു, സാർ അതു മറന്നില്ലേ "

അവൾ പറഞ്ഞു,

"മം "

ഞാൻ ഒന്നു മൂളി.

"അപ്പൊ ശരി പിന്നെ കാണാം "

എന്നു പറഞ്ഞു അവൾ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് തിരിഞ്ഞു നടന്നു.

💬 Comments

View all comments