Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് 9 [AKH]
എനിക്കും ബോധം വന്നത്.
ഞാൻ പെട്ടന്ന് തന്നെ അവളിൽ നിന്നും അകന്നു.
"കീർത്തി സോറി. ഞാൻ പെട്ടെന്ന് ആ സന്തോഷത്തിൽ.... പറ്റി പോയി.. ക്ഷമിക്കണം . "
ഞാൻ അവളോട് ചമ്മിയ മുഖത്തോടെ പറഞ്ഞു.
അവൾ അതിനു മറുപടി ഒന്നും പറഞ്ഞില്ല പക്ഷെ അവളുടെ മുഖത്തു നിന്നും മനസിലായി അവൾക്കു കുഴപ്പം ഇല്ലെന്നു. അവൾ നാണിച്ചു തല താഴ്ത്തി നിൽക്കുക ആണു.
"സോറി കീർത്തി "
ഞാൻ വീണ്ടും പറഞ്ഞു.
"ഉം "
അവൾ ചെറുതായി ഒന്നു മൂളിയിട്ട്. ഒരു ചെറു നാണത്തോടെ. കൈയിൽ ഉണ്ടായിരുന്ന പേപ്പർ മേശ പുറത്ത് വെച്ചു പതിയെ തിരിഞ്ഞു നടന്നു ക്യാബിനിന്നു പുറത്തേക്കു പോയി.
ശ്ശേ ഞാൻ എന്താ ചെയ്തത്, അവൾ ഇപ്പൊ എന്നെ കുറിച്ച് എന്തു കരുതിയിട്ട് ഉണ്ടാകും, പെട്ടന്ന് ആ നിമിഷത്തിൽ എല്ലാ കണ്ട്രോളും പോയി, എന്നെ പറഞ്ഞിട്ടും കാര്യം ഇല്ല ഇത്രയും നാൾ പ്രിയ അല്ലെങ്കിൽ സ്റ്റെല്ല ഇതുപോലുള്ള നല്ല ന്യൂസ് ഉം ആയി വരുമ്പോൾ അവർക്ക് കൊടുക്കറുള്ളതെ ഇപ്പൊ ഇവൾക്കും കൊടുത്തോള്ളൂ, എന്നാലും കീർത്തിയോട് അങ്ങനെ പെരുമാറണ്ടയിരുന്നു എന്തായാലും കഴിഞ്ഞത് കഴിഞ്ഞു ഇനി അതിനെ കുറിച്ച് ആലോചിച്ചിട്ട് കാര്യം ഇല്ല.
പിന്നിട് അന്നത്തെ ദിവസം ഞങ്ങൾ തമ്മിൽ അധികം സംസാരിച്ചില്ല , രണ്ടുപേർക്കും മുഖത്തേക്ക് നോക്കാൻ എന്തോ ചമ്മൽ പോലെ,
അടുത്ത ദിവസം ഞാൻ കീർത്തിയെ എന്റെ ക്യാബിനിലേക്ക് വിളിപ്പിച്ചു,
"കീർത്തി ഈ വ്യാഴാച്ച വൈകിട്ടു കൺവെൻഷൻ സെന്ററിൽ വെച്ചു ഒരു പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ട്, അതിനുള്ള ഇൻവിറ്റേഷൻ എല്ലാവർക്കും കൊടുക്കണം "
ഞാൻ അതും
💬 Comments
View all comments