Chapter Title : താഴ് വാരത്തിലെ പനിനീർപൂവ് [AKH]
ഒരു സുന്ദരി കുട്ടി മുറ്റത്ത് നിൽക്കുന്നു ,അവളുടെ സൗന്ദര്യത്തിൽ ഞാൻ മതി മറന്നു പോയി, ഗോതബിന്റെ നിറവും ,അഞ്ചടിയിൽ കുടുതൽ ഉയരവും മെലിഞ്ഞ ശരിര പ്രക്യതിയും ,വട്ട മുഖവും ,ചെറിയ നെറ്റിത്തടവും ,ചെറിയ മാൻ പെടാ മിഴികളും ,ആ മുഖത്ത് ഇണങ്ങിയ ചെറിയ മൂക്കും ,ചുവന്നു തുടുത്ത ചെറു ചുണ്ടുകളും ,കറുകറുത്ത മുടിയിഴകൾ കാറ്റത്ത് പാറി കളിക്കുന്നു ,കാതിൽ ചെറിയ കമ്മൽ ,കഴുത്തിൽ ചെറിയ ഒരു മുത്തുമാല ,എല്ലാം കണ്ടിട്ട് ദൈവം എനിക്കായി കണ്ടു വെച്ച കനി ആയി എനിക്ക് തോന്നി അവളുടെ കണ്ണുകളില്ലെ പ്രകാശത്തിൽ എന്നെ ആകർഷിക്കുന്ന എന്തൊ ഉള്ള മാതിരി തോന്നി ,ഞാൻ അവളെ നോക്കി അങ്ങനെ നിന്നു
"സാറെ "
അവളുടെ സൗന്ദര്യത്തിൽ മതിമറന്ന എനിക്ക് അവൾ വിളിച്ചതു പോലും കേട്ടില്ല,
" ഞാൻ ജോളി ചേച്ചി പറഞ്ഞിട്ട് വന്നാതാണു സാറിന് ഭക്ഷണം ഉണ്ടാകാൻ "
അവളുടെ കിളിനാദം എന്റെ കാതുകളിൽ പതിച്ചു ,
" ഓ ഹ് അവിടത്തെ വേലക്കാരി കുട്ടി ആണല്ലെ " എനിക്ക് എന്തൊ പെട്ടെന്ന് വായിൽ അങ്ങനെ ആണു വന്നത്
" ഉം "
ഒരു ഗൗരവ ഭാവത്തിൽ അവൾ മൂളി. കൊണ്ട് അടുക്കളയിലേക്ക് കയറി.
ഞാൻ വേലക്കാരി എന്നു വിളിച്ചത് ഇഷ്ട പ്പെട്ടില്ലാ എന്നു തോന്നുന്നു , അടുക്കളയിൽ കയറിയ പാടെ അവൾ പണിയിൽ മുഴുകി ,എന്തു സ്പി ഡിൽ ആണു ഒരോ പണിയും ചേയ്യുന്നത് ,ഞാൻ കുറച്ചു നേരം അതു നോക്കി നിന്നു ,
" കുട്ടിയുടെ പേര് എന്താ ,വീട് എവിടെയാ"
ഞാൻ അവിടെ നിന്നു കൊണ്ട് ചോദിച്ചു ,
അവൾ കേട്ട ഭാവം നടിച്ചില്ല ,ഞാൻ വേലക്കാരി എന്നു വിളിച്ച ദേഷ്യം ആയിരിക്കും ,ഞാൻ കുറച്ചു നേരം അവിടെ നിന്നിട്ടും അവൾ മൈൻഡ് ചെയ്തില്ല ,അവൾ പണിയിൽ മുഴുകി ഇരിക്കുക ആയിരുന്നു, ഇനിയും ചോദിച്ച് നാണം കെടണ്ടാ എന്നു വിചാരിച്ച് ഞാൻ അകത്തേക്ക് പോയി ,ഞാൻ കുറച്ചു നേരം കൂടി കിടന്നു ഉറങ്ങി സമയം അഞ്ചര ആയിട്ടുണ്ടായിരുന്നൊളു ഫാക്റ്ററിയിൽ പോകാൻ എഴുമണിക്ക് എഴുന്നേറ്റാൽ
💬 Comments
View all comments