Chapter Title : താഴ്‌വാരം [Rog]
ആ കിടപ്പു കാണാൻ തന്നെ ഒരു ഐശ്വര്യം.
ഞാൻ ആ മുടിയിഴകൾ ചെവിക്കു പുറകിലേക്കായി ഒതുക്കി വെച്ചു, നെറ്റിയിൽ ഒരു ചെറു ചുംബനം നൽകി. എനിക്കെന്തോ ചേച്ചിയോടു സ്നേഹം പൊട്ടി ഒഴുകുകയായിരുന്നു.
ചേച്ചിയെ എഴുന്നേൽപ്പിക്കാതെ ഞാൻ പതിയെ എഴുന്നേറ്റ് താഴേക്കിറങ്ങി നേരെ മുത്തശ്ശിയുടെ മുറിയിലേക്കു നടന്നു. മുത്തശ്ശി എഴുന്നേറ്റിരുന്നു. ഞാൻ ഒാടിച്ചെന്ന് മുത്തശ്ശിയെ കെട്ടിപ്പിടിച്ചു ഉമ്മകൾ നൽകി. എന്നെ കണ്ണ്ട മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
വാർദ്ധക്യത്തിന്റെ വിറയുന്ന ശബ്ദത്തോടെ മുത്തശ്ശി പറഞ്ഞു,
"എത്ര നാളായി എന്റെ പൊന്നുമോനെ ഒന്നു കണ്ണ്ടിട്ട്."
മുത്തശ്ശി കരയാൻ തുടങ്ങി. എനിക്കു മുത്തശ്ശിയെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയില്ലായിരുന്നു.
"എന്റെ മുത്തശ്ശി വിളിച്ചപ്പോൾ ഞാൻ ഒാടി വന്നില്ലേ."
"എന്നാലും ഞാൻ വിളിച്ചട്ടു വേണോ നിനക്ക് ഒന്ന് ഇങ്ങോട്ടൊക്കെ വരാൻ."
എനിക്ക് ഒന്നും പറയാനുണ്ണ്ടായില്ല, ചിരിച്ചു കാണിക്കുക മാത്രം ചെയ്തു.
വിശേഷങ്ങളെല്ലാം പറഞ്ഞ് ഞാൻ മുത്തശ്ശിയെ ഉറങ്ങാൻ വിട്ട് പതിയെ അടുക്കളയിലേക്കു നടന്നു.
അവിടെ ചിരിയും ബഹളങ്ങളും കേൾക്കാം.
അമ്മാവനും അമ്മായിയും ദേവികച്ചേച്ചിയും നിന്ന് എന്തൊക്കെയോ തമാശകൾ പറഞ്ഞു ചിരിക്കുന്നു.
"ഹലോ....."
ശ്രദ്ധപിടിച്ചു പറ്റാനായി ഞാൻ കുറച്ച് ഉച്ചത്തിൽ പറഞ്ഞു. എല്ലാവരും -പെട്ടന്ന് എന്റെ മുഖത്തേക്ക് ശ്രദ്ധ തിരിച്ചു.
"അജൂ മോനേ, എന്തൊക്കെയുണ്ടടാ."
അമ്മാവൻ വന്ന് എന്റെ തോളത്ത് കൈവെച്ച് എന്നോടു ചോദിച്ചു.
"സുഖം അമ്മാവാ"
അമ്മാവനെ തട്ടിമാറ്റി ദേവികച്ചേച്ചി എന്നെ വന്നു കെട്ടിപ്പിടിച്ചു, മുഖം നിറയെ ചുംബനങ്ങൾ നൽകി.
"അജ്ജൂ..."
കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. ആ മുഖത്ത് എന്നോടുള്ള വാത്സല്യം മാത്രം .
( തുടരും- .......... )
💬 Comments
View all comments