Chapter Title : താഴ്വാരം 4 [Rog]
നിനക്ക് എന്നോടൊന്നു പറഞ്ഞിട്ട് ട്രെയിൻ കയറിയാൽ പോരായിരുന്നോ ? "
" നിനക്ക് ഞാൻ വരുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ ? "
" എനിക്ക് കുഴപ്പം ഒന്നുമില്ല "
" ഇനി ഇപ്പോൾ ഉണ്ടായാലും കുഴപ്പമൊന്നുമില്ല, എനിക്ക് നിന്നെ കാണണം. ഞാൻ എന്തായാലും വരും. "
" ശരി, ഞാൻ പിക്കപ്പ് ചെയ്യാൻ വരാം "
" ഓക്കെ ബൈ, ലവ് യൂ "
" ലവ് യൂ ടൂ... "
" ലവ് യൂ " എന്ന് ഞങ്ങൾ സൗഹൃദത്തിന് പുറത്തു പറയുന്നതാണ്. അതിനു പിന്നിൽ വേറെ അർത്ഥമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുമോ എന്നും അറിയില്ല ....................
ഞാൻ വൈകുന്നേരം അത്താഴം കഴിക്കാൻ ഇരുന്നപ്പോൾ നിരഞ്ജന വരുന്ന കാര്യം എല്ലാവരോടും അവതരിപ്പിച്ചു. ആരും പ്രത്യേകിച്ചൊന്നും പറഞ്ഞില്ല.
നിരഞ്ജന വരുന്ന ദിവസം ഞാൻ വെളുപ്പിനെ എഴുന്നേറ്റു വലിയമ്മാവന്റെ കാർ എടുത്തു റെയിൽവേ സ്റ്റേഷനിലേക്ക് പോയി. വണ്ടി പാർക്ക് ചെയ്തു പ്ലാറ്റ്ഫോം ടിക്കറ്റും എടുത്തു ഉള്ളിലേക്ക് കയറി.
അതാ അവിടെ ലാമ്പ് പോസ്റ്റിന്റെ വെളിച്ചത്തിനടിയിൽ സിമന്റ് കൊണ്ടു നിർമ്മിച്ച ബെഞ്ചിൽ അവൾ ഇരിപ്പുണ്ടായിരുന്നു. തോളോളും നീളത്തിൽ മുടിയും കാതിൽ ജിമിക്കി കമ്മലും ചുവന്ന ചുണ്ടുകളും കണ്മഷി കൊണ്ടു കണ്ണെഴുതിയ ഒരു സുന്ദരിക്കുട്ടി. ഒരു വൈറ്റ് ഷോർട്ട് കുർത്തിയും ബ്ലൂ ജീൻസുമായിരുന്നു അവളുടെ വേഷം.
എന്നെ കണ്ടതും ഇരുന്നിടത്തു നിന്നും അവൾ എഴുന്നേറ്റു ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു എന്റെ കഴുത്തിൽ തൂങ്ങി.
" Ohh Aju, mala tujhi khoop aathvan aali " (marathi)
💬 Comments
View all comments