Chapter Title : താഴ്വാരം 4 [Rog]
ചേച്ചി എന്നെ മുറുക്കി കെട്ടിപ്പിടിച്ചു എന്റെ മുഖം നിറയെ ഉമ്മകൾ തന്നു.
" എന്റെ അജുവിനെ വിട്ടു ഞാൻ എങ്ങും പോകില്ല, എപ്പോഴും കൂടെ ഉണ്ടാകും നിന്റെ മീരേച്ചിയായി. "
ഞാൻ കുറെ നേരം അങ്ങനെ തന്നെ കെട്ടിപ്പിടിച്ചിരുന്നു.
ദിവസങ്ങൾ കടന്നു പോയി. ഞാൻ എന്നും വൈകുന്നേരം മുത്തശ്ശിയുടെ മുറിയിൽ പോയി ഇരിക്കും. ഒരു തെന്നൽ കാറ്റ് എന്നെ വന്നു തഴുകി പോകും, അത് എനിക്കെന്റെ മുത്തശ്ശിയുടെ തലോടലുകളായിരുന്നു. ചിലപ്പോഴൊക്കെ മീരേച്ചിയും എന്റെ കൂടെ വന്നിരിക്കും. ഇപ്പോൾ മീരേച്ചി എന്നോട് പഴയപോലെ പെരുമാറാൻ തുടങ്ങി. എന്നെ ഊട്ടുകയും ഉറക്കുകയും എന്റെ ആവശ്യങ്ങൾ ഞാൻ പോലും പറയാതെ ചെയ്തുതരും.
✦ ✦ ✦
ഒരു ദിവസം ഫോൺ മുഴങ്ങുന്നതും കേട്ടാണ് ഞാൻ കണ്ണു തുറന്നത്.
" നിരഞ്ജന "
നിരഞ്ജന എന്റെ പൂനെയിലെ സുഹൃത്താണ്. മലയാളി ആണെങ്കിലും വളർന്നതൊക്കെ പൂനെയിലാണ്. എന്റെ വാലുപോലെ എപ്പോഴും എന്റെ കൂടെ കാണും. എന്റെ എല്ലാ ഉയർച്ചയിലും താഴ്ചയിലും കുറുമ്പുകളിലും തമാശകളിലും അവൾ കൂടെയുണ്ടാകും. എന്റെ ബെസ്റ്റ് ഫ്രണ്ട്.
ഞാൻ ഫോൺ എടുത്തു.
" ഹലോ അജൂ.........., സുഖമാണോ നിനക്ക് "
" സുഖമായിട്ട് ഇരിക്കുന്നു "
" ഞാൻ കാര്യങ്ങൾ ഒക്കെ അറിഞ്ഞു, ഞാൻ വരുന്നുണ്ട് അങ്ങോട്ട് "
" ഏഹ്....... അതൊക്കെ വേണോ ? "
" എനിക്ക് നിന്റെ കാര്യം ഓർത്തിട്ട് ഒരു സമാധാനവും കിട്ടുന്നില്ലടാ. എനിക്ക് നിന്നെ കാണണം, ഞാൻ ട്രെയിൻ കയറി. നാളെ കഴിഞ്ഞു വെളുപ്പിന് 5 മണിക്ക് അവിടെ എത്തും. "
" ഏഹ്,
💬 Comments
View all comments