Chapter Title : താഴ്വാരം 4 [Rog]
വന്നിരുന്നു. ശരീരഭാരം കൊണ്ട് ബെഡ് താഴുന്നത് എനിക്ക് മനസ്സിലായി.
" അജ്ജു നിനക്കെന്നോട് ദേഷ്യമാണോടാ "
നിറകണ്ണുകളോടെ എന്നെ നോക്കിക്കൊണ്ട് മീരേച്ചി ആയിരുന്നു അത് ചോദിച്ചത്. ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു കവിളിൽ കൂടി ഒരു തുള്ളി ഒഴുകി. ചേച്ചിയുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു. ചേച്ചി വീണ്ടും എന്തോ ചോദിക്കാനായി മുതിർന്നു. ഞാൻ എന്റെ ചൂണ്ടു വിരൽ ചേച്ചിയുടെ ചുണ്ടിൽ ചേർത്തു, ഒന്നും പറയണ്ട എന്ന ഭാവത്തിൽ ഞാൻ തലയാട്ടി.
ഞാൻ ചേച്ചിയുടെ മുഖം എന്റെ രണ്ടു കരങ്ങൾക്കിടയിലാക്കി പിടിച്ചു ആ കവിളുകൾ തഴുകി.
" എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാ, പക്ഷെ അത് എന്തു തരത്തിലുള്ള ഇഷ്ടമാണെന്ന് എനിക്ക് ഇപ്പോഴും ഉറപ്പില്ല. "
" ചേച്ചിക്കറിയുവോ, ചേച്ചി പോയ പിന്നെ കരയാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. "
ഞാൻ പൊട്ടി വന്ന സങ്കടം അടക്കിപ്പിടിച്ചു കൊണ്ട് പറയാൻ തുടങ്ങി.
" ചേച്ചി പറഞ്ഞതൊക്കെ ശരിയാ, ചേച്ചി എന്നെ സ്നേഹിച്ച അത്രയും നാലിൽ ഒന്നു പോലും എനിക്ക് നിങ്ങളെ തിരിച്ചു സ്നേഹിക്കാൻ സാധിച്ചിട്ടില്ല. "
" എനിക്ക് കുറച്ചുകൂടി സമയം വേണം. എന്റെ മനസ്സ് എന്ത് എപ്പോൾ തീരുമാനിക്കുന്നുവോ അപ്പോൾ ഞാൻ ചേച്ചിയോട് അതു തുറന്നു പറയും. അതുവരെ എനിക്കെന്റെ പഴയ മീരേച്ചിയെ തിരിച്ചു വേണം, ഇനി എന്നെ വിട്ടു പോകരുത്. "
" മുത്തശ്ശി, അമ്മ, അച്ഛൻ... എനിക്ക് വേണ്ടപ്പെട്ടവർ ആരും ഇപ്പോൾ എന്റെ കൂടെ ഇല്ല. ചേച്ചി കൂടെ പോയാൽ ഇനി എനിക്കത് സഹിക്കാനാവില്ല. "
അതു പറഞ്ഞു ഞാൻ ചേച്ചിയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.
💬 Comments
View all comments