Chapter Title : തളിരിട്ട മോഹങ്ങൾ 1 [സ്പൾബർ]
ടീച്ചർക്ക് മാത്രമേ കഴിയൂ… ടീച്ചർ വിചാരിച്ചാലേ ഇതിനൊരു പരിഹാരമുണ്ടാവൂ…
ടീച്ചർക്കറിയോ, രണ്ട് വർഷത്തിലധികമായി അവളോടുള്ള പ്രണയം മനസിൽ കൊണ്ട് നടക്കുകയാണ് ഞാൻ… അവളറിയാതെ…
ഈ ഹൃദയ വേദന ഇനിയെനിക്ക് താങ്ങാനാവില്ല…
ഇതാരോടെങ്കിലും പറഞ്ഞില്ലേൽ എനിക്കിനി ഭ്രാന്ത് പിടിക്കും..അല്ലേൽ ഹൃദയം പൊട്ടി ഞാൻ മരിക്കും…”
താനൊരു കുടുക്കിലാണോ ചെന്ന് പെട്ടതെന്ന് സാവിത്രിക്കൊരു തോന്നലുണ്ടായി..
മാത്രമല്ല, അവൻ എഴുതിയ ശൈലി.. ഒരു പ്യൂണായ ഉണ്ണിയാണ് ഇതെഴുതിയതെന്ന് വിശ്വസിക്കാനാവുന്നില്ല..
ഹൃദയത്തിൽ തുളച്ച് കയറുന്നത് പോലെയുള്ള വാക്കുകൾ..
അപ്പഴും താനവന് ചെയ്യേണ്ട സഹായമെന്തെന്ന് അവൾക്ക് മനസിലായില്ല.. താൻ വിചാരിച്ചാലാണത്രേ ഇതിനൊരു പരിഹാരമുണ്ടാവുക..
എങ്ങിനെ… ?.
തനിക്കിതിൽ എന്താണ് ചെയ്യാനാവുക… ?...
“ഇതിൽ രണ്ട് മൂന്ന് പ്രശ്നങ്ങളുണ്ട്…
ഒന്നാമത്തെ പ്രശ്നം ഞാൻ നേരത്തേ പറഞ്ഞത് തന്നെ… എന്റെ ഇഷ്ടം അവളറിഞ്ഞിട്ടില്ല…
അവളോട് നേരിട്ട് പറയാൻ എനിക്ക് കഴിഞ്ഞില്ല… പലവട്ടം പറയാനൊരുങ്ങിയതാണ്…
ധൈര്യമില്ലായിരുന്നു…
അവളെന്നെ ഒരു സഹോദരനെപ്പോലെയാണ് കാണുന്നതെന്ന് അനുഭവത്തിലൂടെ എനിക്ക് ബോധ്യമായതാണ്.. അവളോട് ഞാനെങ്ങിനെ….?”..
കാത്തിരിക്കാൻ സാവിത്രിക്ക് ക്ഷമയില്ലായിരുന്നു..
ഒരുപാട് പുസ്തകങ്ങൾ വായിച്ചിട്ടിണ്ട്..അതിലൊന്നും കാണാത്ത എന്തോ ഒരു ത്രില്ല് ഈ എഴുത്തിൽ തോന്നുന്നു… ഒരു വർഷത്തെ മാത്രം പരിചയമുള്ള ഒരു ചെറുപ്പക്കാരൻ അവന്റെ ജീവിതം തന്റെ മുന്നിൽ തുറന്ന് വെക്കുകയാണ്..
അവൾക്ക് വായിക്കാൻ ആവേശം കൂടി..
താൻ ജീവതത്തിലെ ഏറ്റവും വലിയ ഞെട്ടലിലൂടെയും, ഹൃദയം പോലും വിറച്ച് പോകുന്ന പേടിയിലൂടെയുമാണ് അടുത്ത വരി വായിക്കാൻ പോകുന്നതെന്നറിയാതെ ത്രസിപ്പിക്കുന്ന ആ ജീവിത കഥ സാവിത്രി തുടർന്ന് വായിച്ചു..
“വേറൊരു പ്രശ്നമുള്ളത് അതിലും വലുതാണ്… എന്നെക്കാൾ പ്രായക്കൂടുതലാണ് അവൾക്ക്… പ്രായക്കൂടുതലെന്ന് പറഞ്ഞാ, ഒരു ഇരുപത് വയസിലേറെ… അവൾ
💬 Comments
View all comments