0%

Chapter Title : തളിരിട്ട മോഹങ്ങൾ 2 [സ്പൾബർ]

Author : Spulber Read All Parts 2.1K

നിൽക്കുകയാണ്..
അതിന്റെ കീഴിലേക്ക് ഒന്ന് നീങ്ങി നിൽക്കുകയേ വേണ്ടൂ..
മരണം വരെ അത് തനിക്ക് തണലേകും..
നല്ല കുളിർമയുള്ള തണൽ..

പക്ഷേ, അതിന്റെ ശിഖരങ്ങൾ വെട്ടിമാറ്റാൻ കോടാലിയുമായി വേട്ടക്കാർ വന്നെന്നിരിക്കും..
അവരെ എതിർത്ത് തോൽപിക്കേണ്ടിവരും..
അതിന് തനിക്കാവുമോ..?.

ആവണം…
ഏത് പ്രതിസന്ധിയേയും തരണം ചെയ്യേണ്ടിവരും..
പലരേയും എതിർത്ത് തോൽപിക്കേണ്ടിവരും..

മുറിവേറ്റ ഹൃദയവുമായി സാവിത്രി തിരിച്ചും മറിച്ചും ചിന്തിച്ചു..
എന്ത് വേണം… ?.
ഉണ്ണി പറഞ്ഞത് പോലെ അവനെ വിവാഹം കഴിക്കാനൊന്നും ഏതായാലും കഴിയില്ല..
എങ്കിലും, മൂന്ന് വർഷം തന്നെ പ്രണയിച്ചവനല്ലേ..
അവനെ നിരാശപ്പെടുത്തണോ..?.
തിരിച്ച് അവനെയൊന്ന് പ്രണയിച്ചാലെന്ത്..?.
ആരുമറിയാതെ, സ്വകാര്യമായി അവനെ പ്രണയിച്ചാൽ എന്ത് പ്രശ്നം..
ഈ വയസാം കാലത്ത് അതൊരു ഭാഗ്യമല്ലേ..

അവൻവേറെ വിവാഹം കഴിച്ചോട്ടെ.. തനിക്കതിൽ സന്തോഷമേ ഉള്ളൂ..
എങ്കിലും, തനിക്കവനെ പ്രണയിക്കാലോ..

ആയിരക്കണക്കിന് വിദ്യാർത്ഥിളെ നേർവഴിക്ക് നയിച്ച സാവിത്രി ടീച്ചറിന്റെ ഉള്ളിൽ പ്രണയത്തിന്റെ വിത്ത് മുളക്കുകയായിരുന്നു..ആദ്യമായി..

ശരീരത്തിനും മനസിനും വല്ലാത്തൊരുൻമേഷം..
ശരീരം ചൂട് പിടിക്കുകയും, ഹൃദയം പ്രണയാർദ്രമാവുകയും ചെയ്യുന്നു..

സാവിത്രി തീരുമാനമെടുത്തു..
പ്രണയിക്കുക തന്നെ..
ഒരു ചെറുപ്പക്കാരൻ മൂന്ന് വർഷം തന്നെ ഹൃദയത്തിലിട്ട് നടന്നതാണ്..
അവനെ നിരാശപ്പെടുത്തിക്കൂട..

ആ എഴുത്ത് ഒന്നുകൂടി വായിക്കണമെന്ന് സാവിത്രിക്ക് തോന്നി.,
ശരീരത്തിന് പുതിയൊരൂർജ്ജം ലഭിച്ചിരിക്കുന്നു..
അവൾ ബെഡിൽ നിന്ന് ചാടിയെഴുന്നേറ്റു..

ഹാളിലേക്ക് നടന്നത് നൃത്തച്ചുവടുകളോടെയാണോന്ന് സാവിത്രിക്ക് തന്നെ തോന്നിപ്പോയി..

സെറ്റിയിൽ കിടക്കുന്ന,ഉണ്ണിയെഴുതിയ കത്തിലേക്ക് ലജ്ജയോടെയാണവൾ നോക്കിയത്..

തന്റെ ജീവിത സങ്കൽപങ്ങളെ അടിമുടി മാറ്റിയെഴുതാൻ പോവുന്ന,
തങ്കലിപികളാൽ ഒരു ചെറുപ്പക്കാരൻ മനോഹരമായി വരച്ചിട്ട പ്രണയ കാവ്യമാണത്.. വർണച്ചിത്രങ്ങളാൽ എഴുതപ്പെട്ട സുന്ദര പ്രണയകാവ്യം..

സെറ്റിയിലേക്കിരുന്ന് സാവിത്രി ആ എഴുത്തെടുത്ത് ഒരിക്കൽ

💬 Comments

View all comments