0%

Chapter Title : തല്ലുമാല [ലോഹിതൻ]

Author : Lohithan Read All Parts 4.2K

വയസ്കൻ...

പക്ഷേ ഈ കട്ടിലിൽ കിടക്കുന്നത് വേറെ ഒരാൾ ആണെന്നെ തോന്നൂ.. ശരീരം ശോഷിച്ചു പോയി.. കണ്ണുകൾക്ക് ചുറ്റും കറുപ്പ് രാശി പടർന്നിരിക്കുന്നു.. കുറ്റി രോമങ്ങൾ വളർന്ന മുഖം...

" രാമദാസിന്റെ മകൻ അല്ലേ.. ഞാൻ ആരെയെങ്കിലും അയാൾക്ക് ഉറപ്പുള്ള ഒരാളെ അയക്കാനാണ് പറഞ്ഞത്.. ഇതിപ്പോൾ മകനെ തന്നെ അയച്ചിരിക്കുന്നു.. അയാളോട് എന്റെ നന്ദി അറിയിക്കണം.. "

വിജയൻ എന്നല്ലേ പേര്.. ചേച്ചിയുടെ കല്യാണത്തിന് കണ്ടത് ഓർക്കുന്നു.. അന്ന് ചെറിയ കുട്ടിയായിരുന്നു പതിനേഴോ പതിനെട്ടോ വയസുണ്ടാവും..

" ഞാനും അങ്കിളിനെ ഓർക്കുന്നുണ്ട്.., "

" ങ്ങും.. ഇവിടെ ഇരിക്ക് താൻ.. "
കട്ടിലിൽ തന്റെ അരുകിൽ ചൂണ്ടി കാണിച്ചു കൊണ്ട് ശേഖരൻ പറഞ്ഞു..

വിജയന്റെ കൈയിൽ പിടിച്ചു കൊണ്ട് ശേഖരൻ പറയാൻ തുടങ്ങി...

എന്റെ ഒരു കൈക്കും കാലിനും സ്വാധീനമില്ല.. ശരീരത്തിന്റെ ഒരു വശം തളർന്നു പോയി..മൂന്നു വർഷത്തോളംമായി ഈ കട്ടിലും ഈ മുറിയുമാണ് എന്റെ ലോകം...

എന്റെ മൂത്ത മകളെ അവൾക്ക് ഇഷ്ടമാണ് എന്ന് പറഞ്ഞ ഒരുത്തനുതന്നെ കെട്ടിക്കൊടുത്തു..
ആദ്യകാലത്ത് വളരെ മര്യാദക്കാരൻ ആയിരുന്നു.. അല്ലങ്കിൽ അങ്ങിനെ അഭിനയിച്ചു..

ഞാൻ കിടപ്പായതോടെ അവന്റെ തനി നിറം പുറത്തെടുക്കാൻ തുടങ്ങി.. ഇപ്പോൾ മരുമകന്റെ സ്ഥാനം പറഞ്ഞു കൊണ്ട് ഈ എസ്റ്റേറ്റും എന്റെ മറ്റ് സ്വത്തുക്കളും കൈയടക്കി വെച്ചിരിക്കുകയാണ്...

ഞങ്ങളുടെ ജീവിതത്തെ ഒരു നീരാളി പോലെ ഇറുക്കി പിടിച്ചിരിക്കുന്നു അവൻ...

എന്റെ ആദ്യ ഭാര്യയയിലുള്ള മകളെയാണ് അവൻ കെട്ടിയിരിക്കുന്നത്...

ഇപ്പോൾ ഇവിടെയുള്ളത് രണ്ടാം ഭാര്യയാണ്.. അവളെയും രണ്ട് പെൺകുട്ടികളെയും മൂത്ത മകളും ഭർത്താവും അംഗീകരിക്കില്ല എന്നാണ് പറയുന്നത്...

എനിക്ക്

💬 Comments

View all comments