Chapter Title : തല്ലുമാല [ലോഹിതൻ]
അയാൾ.. "
" അയാൾക്ക് അത് പോരായിരുന്നു
രണ്ടെണ്ണം കൂടി കൊടുക്കേണ്ടതായിരുന്നു.. "
അപ്പോൾ പുറകിൽ നിന്നും
ഇനി സുബ്രു ഈ ഭാഗത്തേക്ക് വരില്ല.. ഏന്തി വലിഞ്ഞാണ് നടന്നു പോയത്..
"ഇത് ഞങ്ങളുടെ ഇളയ മകൾ സുമിത
ഇപ്പോൾ പത്തിൽ പഠിക്കുന്നു.. ഒരാൾ കൂടിയുണ്ട് അവൾ ഡൽഹിയിൽ പഠിക്കുകയാണ്... ഇവളുടെ മൂത്തത്.."
വിജയൻ സുമിതയെ നോക്കി ചിരിച്ചിട്ട് പറഞ്ഞു..
" ഞാൻ മാവേലിക്കരയിൽ നിന്നും....
" എനിക്ക് തോന്നി.. അദ്ദേഹത്തെ അങ്കിൾ എന്ന് വിളിച്ചപ്പോഴേ തോന്നി..
എന്നോട് രണ്ടാഴ്ച മുൻപ് പറഞ്ഞിരുന്നു ശേഖരേട്ടൻ... "
അപ്പോൾ ഒരു ട്രേയിൽ കാപ്പി കപ്പുമായി ഒരു പ്രായമുള്ള സ്ത്രീ അങ്ങോട്ട് വന്നു...
സുമിത്ര ട്രേയിൽ നിന്നും കപ്പെടുത്തു
വിജയന്റെ നേരേ നീട്ടി..
കപ്പ് തരാൻ തന്റെ മുൻപിൽ കുനിഞ്ഞു നിൽക്കുന്ന സുമിത്രയുടെ മുഴുത്ത മാറിടത്തിലേക്ക് ഒരു നിമിഷം തന്റെ കണ്ണ് പോയത് അവൻ അറിഞ്ഞു...
അവരിൽ നിന്നും വല്ലാത്തൊരു ഗന്ധം മൂക്കിലേക്ക് അടിച്ചു കയറിയത് പോലെ അവനു തോന്നി...
ഇതുവരെ ഒരു സ്ത്രീയിൽ നിന്നും കിട്ടാത്ത ഒരു മദക ഗന്ധം...
കാപ്പി കുടിച്ച കപ്പ് ടീപ്പൊയിൽ വെച്ച് കൊണ്ട് അവൻ പറഞ്ഞു എനിക്ക് അങ്കിളിനെ ഒന്നു കാണണം...
" ങ്ങും.. ആ മുറിയിൽ ഉണ്ട്.. ഇപ്പോൾ പുറത്തിറങ്ങാറില്ല.. ഇറങ്ങിയാലും വീൽചെയറിൽ ഈ വീടിനുള്ളിൽ മാത്രം... "
ശേഖരൻ മുതലാളിയുടെ മനസ്സിൽ പതിഞ്ഞ ചിത്രമല്ല വിജയൻ ആ മുറിയിൽ കണ്ടത്.. ചേച്ചിമാരുടെ വിവാഹ ഫോട്ടോകളിൽ പലതിലും അങ്കിൾ ഉണ്ട്.. കോട്ടും ടൈയും കെട്ടി വിലകൂടിയ ഷൂവും ധരിച്ചു സുന്ദരനായ ഒരു മധ്യ
💬 Comments
View all comments