Chapter Title : തല്ലുമാല [ലോഹിതൻ]
സെക്കണ്ടുകൾ കഴിഞ്ഞാണ് സുബ്രു എഴുന്നേറ്റത് അപ്പോഴേക്കും വിജയൻ ബഗ്ലാവിലേക്ക് കയറി കഴിഞ്ഞിരുന്നു...
ഗെയ്റ്റിൽ കാവൽ നിൽക്കുന്ന ഗുണ്ടയെ ഒരാൾ അടിച്ചു താഴെയിടുന്നത് ബംഗ്ലാവിന്റെ ജനൽ ഗ്ലാസ്സിലൂടെ നാലു കണ്ണുകൾ കാണുന്നുണ്ടായിരുന്നു...
അവൻ ആരായിരുന്നാലും അയാൾക്കിട്ട് രണ്ടെണ്ണം കൂടി കൊടുക്കേണ്ടതായിരുന്നു..
വന്നയാൾ ബംഗ്ലാവിലേക്ക് കയറുന്നത് കണ്ടപ്പോഴേ സുമിത്ര ഫ്രണ്ടിലെ വാതിൽ തുറന്നു...
" ഞാൻ വിജയൻ.. വിജയ രാഘവൻ എന്നാണ് മുഴുവൻ പേര്..എനിക്ക് ശേഖരൻ അങ്കിളിനെ കാണണം..."
ഇങ്ങനെ പറഞ്ഞു കൊണ്ട് തന്റെ മുൻപിൽ നിൽക്കുന്ന പ്രൗഡയായ സ്ത്രീയെ അവൻ ആകെയൊന്നു നോക്കി..
കോട്ടൻ സാരിയിൽ പൊതിഞ്ഞ സുന്ദര രൂപം.. ജയഭാരതിയുടെ പോലുള്ള മുഖം.. ശരീരഭംഗിയും അതുപോലെ തന്നെ.. കഴിഞ്ഞ ദിവസം മാവേലിക്കര എം കെ വി
തിയേറ്ററിൽ കണ്ട ഇതാ ഇവിടെ വരെ എന്ന സിനിമ വിജയൻ ഓർത്തു...
ഇത് അങ്കിളിന്റെ മകളോ ഭാര്യയോ..
അവൻ കൺ ഫ്യൂഷനിൽ ആയി..
അപ്പോഴാണ് ഒരു പതിനഞ്ചോ പതിനാറോ വയസ്സ് തോന്നിക്കുന്ന ഒരു പാവടക്കാരി അങ്ങോട്ട് വന്നത്..
" ആരാണമ്മേ ഇത്..? "
അച്ഛനെ കാണാൻ വന്നതാണ് എന്ന് മകളോടും അകത്തേക്ക് വരൂ എന്ന് വിജയനോടും ഒരുമിച്ചാണ്സുമിത്ര പറഞ്ഞത്..
മുതലാളീ എന്നല്ലാതെ അങ്കിൾ എന്ന് തന്റെ ഭർത്താവിനെ വിളിക്കുന്ന പുറത്തുനിന്നുള്ള ആളെ ആദ്യം കാണുകയായിരുന്നു സുമിത്ര...
അകത്തേക്ക് കയറിയ വിജയനോട് സോഫയിൽ ഇരിക്കാൻ പറഞ്ഞിട്ട്
സുമിത്ര ചോദിച്ചു..
"കുടിക്കാൻ ചായയോ കാപ്പിയോ..? "
" യ്യോ.. ഇപ്പം ഒന്നും വേണ്ട.. "
" അതു പറ്റില്ല.. ഇങ്ങോട്ട് കയറാൻ തന്നെ നന്നായി അദ്ധ്വാനിക്കേണ്ടി വന്നതല്ലേ.. "
" അയ്യോ.. അത്
💬 Comments
View all comments