Chapter Title : തല്ലുമാല [ലോഹിതൻ]
വന്നതിൽ പിന്നെ ജനിച്ചതാണ്.."
"ഞാൻ വിജയരാഘവൻ.. വിജയൻ എന്നാണ് എല്ലാവരും വിളിക്കുക... "
"സാറിന് വീട്ടിൽ ആരൊക്കെയുണ്ട്..?"
"ഒരു ജ്യേഷ്ഠൻ മാത്രമേയുള്ളു..
അച്ഛനും അമ്മയുമൊക്കെ മരിച്ചുപോയി..ആഹ് പിന്നെ എന്നെ സാറേ എന്നൊന്നും വിളിക്കണ്ട.. വിജയാന്ന് വിളിച്ചാൽ മതി.."
" ആഹ് അല്ലെങ്കിലും എന്റെ അനുജൻ ആകാനുള്ള പ്രായമേ കാണൂ.. എനിക്ക് അമ്പതായി.. "
" ങ്ങും.. ചേട്ടന് എസ്റ്റേറ്റ് ഒക്കെ നല്ല പരിജയം ആയിരിക്കും അല്ലേ.. "
" പിന്നെ.. എന്റെ അപ്പനും അമ്മയും അവിടെ ജോലിചെയ്താ ഞങ്ങളെയൊക്കെ വളർത്തിയത്.. ഞാൻ അങ്ങോട്ട് ഇപ്പോൾ കയറുക പോലുമില്ല.. ശേഖരൻ മുതലാളി എല്ലാം നോക്കി നടത്തിയ കാലം വരെ അവിടെ സ്വർഗമായിരുന്നു.."
"ഇപ്പോൾ എന്തുപറ്റി..? "
" ശേഖരൻ മുതലാളി ഇപ്പോൾ കിടപ്പായില്ലേ.. എന്തോ അസുഖം വന്ന് ശരീരം തളർന്നുപോയി.. ഇപ്പോൾ മറ്റുചിലരാണ് എസ്റ്റേറ്റ് ഭരിക്കുന്നത്.."
" അപ്പോൾ മുതലാളിയുടെ ഭാര്യയും മക്കളുമൊക്കെ.."
മുതലാളിക്ക് മൂന്നു മക്കളാണ്.. മൂന്നും പെൺ മക്കൾ.. ആദ്യഭാര്യ മരിച്ചുപോയി.. അതിൽ ഒരു മകൾ..
രണ്ടാമത് കെട്ടിയതിൽ ഉള്ളതാണ് മറ്റു രണ്ടു പേര്.. രണ്ടാമത്തെ ഭാര്യയും അതിലുള്ള മക്കളുമാണ് ഇപ്പോൾ ബംഗ്ലാവിൽ ഉള്ളത്..മൂത്ത മകളും ഭർത്താവും ആണ് ഇപ്പോൾ എസ്റ്റേറ്റ് ഭരിക്കുന്നത്.. അവനൊരു പരനാറിയാണ്.. എസ്റ്റേറ്റിൽ അവൻ ചെയ്യാത്ത നാറിത്തരമൊന്നും ഇല്ല..
മാനേജരും സൂപ്പർ വൈസർ മാരും
എല്ലാം അവന്റെ പിണിയാളുകളാണ്..
മുതലാളിയുടെ രണ്ടാമത്തെ ഭാര്യ ഒരു താങ്കപ്പെട്ട സ്ത്രീയാണ്.. തൊഴിലാളികൾക്ക് എന്തു പ്രശ്നം ഉണ്ടങ്കിലും കൊച്ചമ്മയോയോട് പറഞ്ഞാൽ ആ കാര്യം മുതലാളിയെ അറിയിച്ച് പരിഹരിച്ചു തരും..
അവരോടുള്ള സ്നേഹം കൊണ്ടാണ് ജോലിക്കാരിൽ പലരും ഇപ്പോഴും എസ്റ്റേറ്റിൽ തുടരുന്നത്...
ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞു നിർത്തി ജോണി..
" അപ്പോൾ മൂത്തമകളും ഭർത്താവും താമസിക്കുന്നത് ബംഗ്ലാവിൽ അല്ലേ.."
അവർക്ക് ടൗണിൽ വലിയ ഒരു വീടുണ്ട്.. മുതലാളി തന്നെ പണിഞ്ഞു കൊടുത്ത വീടാണ്...
"അല്ലാ ചോദിക്കാൻ മറന്നു.. വിജയന് എസ്റ്റെറ്റിൽ എന്തു ജോലിയാ പറഞ്ഞിരിക്കുന്നത്..? "
" അറിയില്ല.. മുതലാളിയെ കണ്ടാലേ അതൊക്കെ അറിയൂ.. "
" മുതലാളി ഒന്നും പറയില്ല.. പറഞ്ഞാലും ഇപ്പോൾ അതിന് ഒരു
💬 Comments
View all comments