0%

Chapter Title : തല്ലുമാല [ലോഹിതൻ]

Author : Lohithan Read All Parts 4.2K

രണ്ടാമത്തെ ഭാര്യയും അതിലുള്ള മക്കളുമാണ് ഇപ്പോൾ ബംഗ്ലാവിൽ ഉള്ളത്..മൂത്ത മകളും ഭർത്താവും ആണ് ഇപ്പോൾ എസ്റ്റേറ്റ് ഭരിക്കുന്നത്‌.. അവനൊരു പരനാറിയാണ്.. എസ്റ്റേറ്റിൽ അവൻ ചെയ്യാത്ത നാറിത്തരമൊന്നും ഇല്ല..

മാനേജരും സൂപ്പർ വൈസർ മാരും
എല്ലാം അവന്റെ പിണിയാളുകളാണ്..
മുതലാളിയുടെ രണ്ടാമത്തെ ഭാര്യ ഒരു താങ്കപ്പെട്ട സ്ത്രീയാണ്.. തൊഴിലാളികൾക്ക് എന്തു പ്രശ്നം ഉണ്ടങ്കിലും കൊച്ചമ്മയോയോട് പറഞ്ഞാൽ ആ കാര്യം മുതലാളിയെ അറിയിച്ച് പരിഹരിച്ചു തരും..

അവരോടുള്ള സ്നേഹം കൊണ്ടാണ് ജോലിക്കാരിൽ പലരും ഇപ്പോഴും എസ്റ്റേറ്റിൽ തുടരുന്നത്...

ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞു നിർത്തി ജോണി..

" അപ്പോൾ മൂത്തമകളും ഭർത്താവും താമസിക്കുന്നത് ബംഗ്ലാവിൽ അല്ലേ.."

അവർക്ക്‌ ടൗണിൽ വലിയ ഒരു വീടുണ്ട്.. മുതലാളി തന്നെ പണിഞ്ഞു കൊടുത്ത വീടാണ്...

"അല്ലാ ചോദിക്കാൻ മറന്നു.. വിജയന് എസ്റ്റെറ്റിൽ എന്തു ജോലിയാ പറഞ്ഞിരിക്കുന്നത്..? "

" അറിയില്ല.. മുതലാളിയെ കണ്ടാലേ അതൊക്കെ അറിയൂ.. "

" മുതലാളി ഒന്നും പറയില്ല.. പറഞ്ഞാലും ഇപ്പോൾ അതിന് ഒരു വിലയും അവിടെയില്ല..
കൊച്ചാമ്മയും രണ്ടു പെണ്മക്കളും പോലും ആ ദേവരാജനെയും അവന്റെ ഗുണ്ടകളെയും ഭയന്നാണ് കഴിയുന്നത്.."

" അതാരാ ദേവരാജൻ..? "

" അവനാണ് മുതലാളിയുടെ മരുമകൻ
ഇപ്പോൾ എസ്റ്റേറ്റ് ഭരിക്കുന്നത്‌.. അവനല്ലേ.. "

ജോണിയുമായി സംസാരിച്ചു കൊണ്ട് കോടമഞ്ഞിനെ വകഞ്ഞു മാറ്റി വിജയൻ മുൻപോട്ട് നടന്നു...
🌹🌹🌹🌹🌹🌹🌹

മാവേലിക്കര തട്ടാരമ്പലം കുറത്തികാട് പ്രദേശങ്ങളിൽ വിജയ രാഘവനെ അറിയാത്തവർ ചുരുക്കം.. അറിയപ്പെടുന്ന ഒരു ഒരു റൗഡി എന്ന് തന്നെ പറയാം.. മാവേലിക്കര സ്റ്റേഷനിലെ പലകേസുകളിലെയും പ്രതി.. എല്ലാം തല്ലുകേസ് തന്നെ...

തന്റെ സ്വന്തം ആവശ്യത്തിനായി

💬 Comments

View all comments