0%

Chapter Title : തല്ലുമാല [ലോഹിതൻ]

Author : Lohithan Read All Parts 1297

പഴയകാല സുഹൃത്തും സഹപാഠിയും ആയിരുന്ന ശേഖരനിൽ നിന്നും ഒരു കത്ത് വരുന്നത്... ശേഖരൻ ഇടുക്കിയിൽ വലിയ എസ്റ്റേറ്റ് ഉടമയും പ്രമാണിയും ആണെന്ന് രാമദാസിന് അറിയാം.. സുഹൃത്തിന്റെ എസ്റ്റേറ്റിൽ പലതവണ അയാൾ അതിഥിയായി പോയിട്ടുണ്ട്...
പക്ഷേ ഇപ്പോൾ കുറേ വർഷങ്ങൾ ആയി പോകാറില്ല.. പ്രായം ആയതിന്റെ പ്രശ്നങ്ങൾ അതിന് കാരണമായി..

വിജയന്റെ ചേച്ചിമാരുടെ രണ്ടു പേരുടെയും വിവാഹത്തിന് ശേഖരൻ
വലിയ ഒരു തുക തന്ന് സഹായിച്ചതും വിവാഹങ്ങളിൽ പങ്കെടുത്തതും രാമദാസ് ഓർത്തു...

ലെറ്റർ വായിച്ച് വല്ലാത്തൊരു വിഷമത്തിലായി ആയി രാമദാസ്..

തന്റെ ഇപ്പോഴത്തെ അവസ്ഥയും എസ്റ്റേറ്റും സ്വത്തുക്കളും മരുമകൻ കൈയടക്കി വെച്ചിരിക്കുന്നതും ഇങ്ങനെ പോയാൽ തന്റെയും രണ്ടു പെണ്മക്കളുടെയും ജീവൻ തന്നെ ആപത്തിൽ ആണെന്നും ആ കത്തിൽ ശേഖരൻ എഴുതിയിട്ടുണ്ടായിരുന്നു...

ഇവിടെ ഉള്ളവരെല്ലാം അവന്റെ ആൾക്കാരാണ്.. എനിക്ക് ആരെയും വിശ്വസിക്കാൻ കഴിയുന്നില്ല..

എനിക്ക് വിശ്വസിക്കാൻ പറ്റിയ ഒരാളെ നീ ഇങ്ങോട്ട് അയക്കണം.. എത്ര ശമ്പളം വേണമെങ്കിലും കൊടുക്കാം..
തന്റേടവും ധൈര്യവും ഉള്ളവൻ ആയിരിക്കണം എന്ന് മാത്രം...

രാമദാസിനു കൂടുതൽ ഒന്നും ആലോചിക്കാൻ ഇല്ലായിരുന്നു..
തന്റെ പ്രിയ സുഹൃത്തിനെ ഈ അവസ്ഥയിൽ സഹായിക്കേണ്ടത് തന്റെ കടമായി അദ്ദേഹം കരുതി...

ഇത്രയും കാലത്തിനിടക്ക് ഇത്രയും വേകാരാധീനനായി അച്ഛൻ ഒരു കാര്യവും തന്നോട് ആവശ്യപ്പെട്ടിട്ടില്ല..
അച്ഛന് പ്രായം കൂടി വരുകയാണ്..
അച്ഛന്റെ വാക്കുകൾ കേട്ടില്ലല്ലോ എന്നോർത്ത് താൻ നാളെ ദുഖിക്കേണ്ടി വരരുത്...

പിന്നെ ഇടുക്കിയും മൂന്നാറു മൊക്കെ
തനിക്ക് വലിയ ഇഷ്ടമുള്ള സ്ഥലവുമാണ്...

താൻ പോകാം എന്ന് അച്ഛനോട് വാക്ക് പറഞ്ഞു എങ്കിലും അത് എന്നത്തേക്ക് എന്നൊന്നും പറഞ്ഞില്ല..

അവിടെ ചെന്നാൽ ശേഖരൻ അങ്കിൾ പറയുന്ന ജോലി ചെയ്യണം.. അങ്ങേരോട് ധിക്കാരമൊന്നും കാണിക്കരുത് എന്ന് പറഞ്ഞിട്ട് അവിടെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് അതൊക്കെ പരുവം പോലെ നിന്റെതായ രീതിയിൽ സോൾവ് ചെയ്യുക.. കൂടുതൽ കാര്യങ്ങൾ അവിടെ എത്തിക്കഴിയുമ്പോൾ അങ്കിൾ പറയും...

ഇത്രയും കാര്യങ്ങളാണ് രാമദാസ് മകനോട് പറഞ്ഞത്..

അതു കഴിഞ്ഞിട്ട് ഒരാഴ്ച ഇപ്പോൾ പിന്നിടുന്നു.. ഇപ്പോഴാണ് വിജയന് ഹൈറേഞ്ചിലേക്ക് പൊയ്ക്കളയാം എന്ന്...

🌹🌹🌹🌹🌹🌹🌹🌹

വിജയാ ദേ ആ കാണുന്നതാണ് ശേഖരൻ മുതലാളിയുടെ എസ്റ്റേറ്റ് ബംഗ്ലാവ്..

💬 Comments

View all comments