Chapter Title : തല്ലുമാല 2 [ലോഹിതൻ]
" എനിക്ക് ധൃതിയൊന്നും ഇല്ല പെണ്ണേ.. ഞാൻ ഇതൊന്നും ഓർത്തല്ലല്ലോ ഇങ്ങോട്ട് വന്നത്.. ഞാൻ കരുതിയ പോലെതന്നെയുള്ള പെണ്ണാണ് നീ എന്നറിഞ്ഞപ്പോൾ സന്തോഷമാണ് തോന്നുന്നത്.. എനിക്കറിയമായിരുന്നു പറഞ്ഞു കേട്ടപോലെ ഒരു വില്ലത്തിയൊന്നും ആയിരിക്കില്ല ഈ പെണ്ണ് എന്ന്.. ശേഖരൻ അങ്കിളിന്റെ മോൾക്ക് അത്രക്കും ദുഷ്ടയാകാൻ എങ്ങിനെ കഴിയും.. "
അവൾ പിന്നെയും അവനെ ഇറുക്കി പുണർന്നു.. എന്നിട്ട് ഒരു ദീർഘ നിശ്വാസം വിട്ട ശേഷം പറഞ്ഞു "ഇപ്പോഴായിരിക്കും എനിക്ക് വിധിച്ചത്."
"ഇത്രയും നേരമായിട്ടും ഒന്നും കുടിക്കാൻ പോലും ഞാൻ തന്നില്ലല്ലോ.. ചായ ഇടട്ടെ.."
" ചായ ഒന്നും ഇനി വേണ്ട.. അതിലും മധുരമുള്ളത് ഞാൻ കുടിച്ചില്ലേ.." അവളുടെ ചുണ്ടുകളിൽ തഴുകികൊണ്ടാണ് അവൻ പറഞ്ഞത്..
"നീയൊരു കള്ളച്ചെറുക്കനാണ്.. പെണ്ണുങ്ങളെ വീഴിക്കാനുള്ള എല്ലാ വിദ്യയും പഠിച്ചു വെച്ചിരിക്കുകയാണ്.. "
വീണ്ടും കെട്ടിപ്പിടിച്ച് ഒരു ദീർഘ ചുംബനവും കൂടി നൽകിയാണ് സുനന്ദ അവനെ പറഞ്ഞു വിട്ടത്..
ഇറങ്ങുന്നതിനു മുൻപ് അംബാസഡറിന്റെ ചാവി അവന്റെ കൈയിൽ കൊടുത്തു..
" ദേവരാജ് വണ്ടി എവിടെയെന്നു ചോദിക്കില്ലേ.. എന്തു പറയും.."
" ഉശിരുള്ള ഒരു ചെറുക്കൻ വന്ന് എടുത്തു കൊണ്ടുപോയി എന്ന് പറയും.. "
" ആഹ്.. അങ്ങിനെ തന്നെ പറയ്.."
" ആളെ അത്ര നിസ്സാരനായി കാണണ്ട
സൂക്ഷിക്കണം.. പതുങ്ങി ഇരിക്കുന്ന പുലിയാണ്.. എപ്പോഴാണ് ചാടി വീഴുകയെന്നു പറയാനൊക്കൂല.. "
" ആ പുലിയുടെ പല്ലും നഖവും പിഴുത്
നല്ലൊരു നായ് കുട്ടിയാക്കി മാറ്റാനാണ് ഞാൻ വന്നിരിക്കുന്നത്.."
ഇങ്ങനെ പറഞ്ഞിട്ട് കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുത്തു...
കാർ കണ്ണിൽ നിന്നും മറയുന്നത് വരെ
💬 Comments
View all comments