0%

Chapter Title : തല്ലുമാല 2 [ലോഹിതൻ]

Author : Lohithan Read All Parts 4.8K

അങ്ങിനെയായോ.. എന്നെ കാണാൻ കൊതിച്ചിരിക്കുകയല്ലായിരുന്നോ..
ചോദിക്ക് നിനക്ക് അറിയേണ്ടത് ചോദിക്ക്.. ഞാൻ പറഞ്ഞു തരാം.. "

സുനന്ദ ഭീതിയോടെ ഫോണിന് അടുത്തു പോയി ആർക്കോ ഡയൽ ചെയ്യാൻ തുടങ്ങി..

വിജയൻ എഴുനേറ്റ് പോയി അവളുടെ കൈയിൽ നിന്നും റിസീവർ പിടിച്ചു വാങ്ങിയിട്ട് പറഞ്ഞു..

" നീ ആരെയാ വിളിക്കുന്നത്‌.. നിന്റെ കെട്ടിയവനെ ആണങ്കിൽ അവനിപ്പോൾ ഏതെങ്കിലും വെപ്പാട്ടിയുടെ പാവാടക്കുള്ളിൽ കയറിയിരിക്കുകയായിരിക്കും..

പോലീസിനെ ആണെങ്കിൽ നിന്റെ വയ്യാതെ കിടക്കുന്ന അച്ഛൻ വന്ന് എന്നെ സ്റ്റേഷനിൽ നിന്നും ഇറക്കിക്കോളും..

നീ ആരെയാണ് എതിർക്കുന്നത്.. നിന്റെ സ്വന്തം അച്ഛനെ.. ആർക്കുവേണ്ടി ദേവരാജ് എന്ന നിന്റെ ഭർത്താവിന് വേണ്ടി..
സ്വന്തം അച്ഛനെ പോലും എതിർത്തുകൊണ്ടാണ് എന്റെ ഭാര്യ തന്റെ കൂടെ നിൽക്കുന്നത് എന്ന ചിന്ത ആ ചെറ്റക്കുണ്ടോ..നിന്നെ അവൻ സ്നേഹിക്കുന്നുണ്ടോ.. അവന് മുത്താർ എസ്റ്റേറ്റിൽ എത്ര വെപ്പാട്ടികൾ ഉണ്ടന്ന് നിനക്കറിയാമോ..
നിന്നോട് സ്നേഹമുള്ളവൻ എങ്ങിനെയാണ് കാണുന്ന സ്ത്രീകളുടെ കൂടെയൊക്കെ പോയി കിടക്കുന്നത്..

നിന്നെ ഒരു അമ്മയാക്കാൻ അവൻ ഇതുവരെ തയ്യാർ ആയോ.. ഭാവിയിൽ അത് അവന് ബാധ്യതയാകും എന്നുള്ളത് കൊണ്ടാണ് അവൻ അമ്മയാകാനുള്ള നിന്റെ അവകാശത്തെ പോലും മാനിക്കാത്തത്.. നിന്റെ അച്ഛൻ മരിക്കാൻ കാത്തിരിക്കുകയാണ് അവൻ.. എസ്റ്റേറ്റും മറ്റു സ്വത്തുക്കളും പൂർണമായി അവന്റെ കസ്റ്റഡിയിൽ ആയിക്കഴിഞ്ഞാൽ ഒരു പുഴുവിനെ പോലെ നിന്നെ തോണ്ടി ഏറിയും അവൻ..

ഇപ്പോഴും ആ അച്ഛൻ നിന്നെ സ്നേഹിക്കുന്നത് കൊണ്ടല്ലേ അവനിത്രയും ദ്രോഹങ്ങൾ ചെയ്തിട്ടും നിയമത്തിന്റെ വഴിക്ക് പോലും അവനെതിരെ പോകാത്തത്...

വിജയന്റെ ഓരോ വാക്കുകളും അസ്ത്രം പോലെ സുനന്ദയുടെ മനസ്സിൽ വന്ന് തറച്ചു കൊണ്ടിരുന്നു..

തന്റെ ഭർത്താവിനെ

💬 Comments

View all comments