Chapter Title : തമ്പുരാട്ടി 11 [രാമന്]
കടിച്ചു.ഞാനെങ്ങനെയോ പെണ്ണിനെ പിടിച്ചു അടക്കി നിർത്തി.
“ന്റെ സുന്ദരിയല്ലേ കടിക്കല്ലേട്ടത്തി ...” വയ്യാതായ എന്റെ ശബ്ദം ഞാനങ്ങട്ട് കേൾപ്പിച്ചു കൊടുത്തു. അല്ലേലിനിയും കടി കിട്ടിയാലോ? ദേഷ്യമുള്ള മുഖകാട്ടി പെണ്ണിത്തിരിയെന്നെ നോക്കി.ഞാനത് കണ്ട് മുഖത്തു കുറേ എക്സ്പ്രെഷൻ മണിച്ചിത്ര താഴ് സിനിമയിൽ കുതിര വട്ടം പപ്പു കാണിക്കുന്ന പോലെ കാണിച്ചു.
എനിക്കെന്തേലും പ്രശ്ശനണ്ടോന്ന് ഒന്ന് നോക്കിക്കേ? ഹ്മ്മ് ഹ്മ്മ് അത് കണ്ടപ്പോൾ എല്ലാ കള്ള ദേഷ്യവും വാശിയും എങ്ങോ മറന്നു പോയ ഏട്ടത്തി ആകെ ചിരിയായി.
വല്ലാത്ത പൊട്ടിച്ചിരി. അല്ലേലും എന്റെ അനിയമ്മ കുട്ടിക്ക് എങ്ങനെയാ എന്നോട് മുഖം കറുപ്പിക്കാനാവാ.
“മോനൂസേ.....അമ്മയോട് അങ്ങനെയൊന്നും പറയാൻ പാടില്ലട്ടോ ” ഇപ്പോഴെന്റെ പെണ്ണ് പഴയ പാവം ഏട്ടത്തികുട്ടിയായി.
“മോശായോ ഏട്ടത്തി...?..” ഏട്ടത്തിക്കുള്ള അതേ സീരിയസ്സോടെ ഞാൻ തിരിച്ചു ചോദിച്ചു.
“മോശയിപ്പോയി! എന്റെ മനസ്സിലൊക്കെ തമ്പുരാട്ടിക്ക് വലിയൊരു സ്ഥാനമുണ്ട്..പേടിയും സ്നേഹവും ആരാധനയും എല്ലാമായി ദൈവത്തിനെ പോലെ ഒരു സ്ഥാനം. ആ അമ്മയെ അങ്ങനെ ,അതെല്ലാം ഇല്ലാതാകുന്ന പോലെ നീ ഒച്ചയിട്ടാ..എനിക്ക് വലിയ ബുദ്ധിമുട്ടാ നോക്കി നിക്കാൻ.
അതാ മോനൂസിനെ ഞാൻ തല്ലിയതും ചീത്ത പറഞ്ഞതും.പിടിച്ചു മാറ്റിയതെല്ലാം ..അല്ലാതെ മോനൂസിനെ വേദനിപ്പിക്കാനല്ല ട്ടോ..വേദനയായോ എന്റെ മോന്...എവിടെയാ ഞാൻ തല്ലിയെ? ....“ ഏട്ടത്തി എന്റെ കയ്യാകെ പിടിച്ചു നോക്കി വെഷമം മുഖത്തു നിറച്ചോണ്ട് ചോദിച്ചു.
പെട്ടന്നെനിക്ക് കരച്ചിലാ വന്നേ? ശ്രീദേവി പെണ്ണിനെ ആലോചിച്ചു മാത്രം. ഏട്ടത്തിയെന്നോട് ഒച്ചയിട്ട് ഇങ്ങനെ പറഞ്ഞു തന്നിരുന്നേൽ ചെലപ്പോ ഒന്നുമെനിക്ക് തോന്നില്ലായിരുന്നു. ഇപ്പോ ഇതെന്റെ മനസ്സിൽ കൊണ്ട് പോയി.
ഏട്ടത്തിക്ക് വരെ ഇത്രേം വെഷമം ഇതെല്ലാം കേട്ട് തോന്നിയെങ്കിൽ. എന്റെ വായിൽ
💬 Comments
View all comments