0%

Chapter Title : തമ്പുരാട്ടി 11 [രാമന്‍]

Author : രാമൻ Read All Parts 228.4K

നിന്ന് ഇതെല്ലാം കേട്ട അമ്മക്കെത്ര തോന്നിക്കാണും. അത് മാത്രോ എന്നിട്ടാ പെണ്ണാ എന്നെ ഒരു മടിയുമില്ലാതെ വീട്ടിൽ വരുന്നില്ലെന്ന് ചോദിച്ചു വിളിച്ചത്. തെണ്ടി സ്വഭാവം വെറുതേ എന്നെ കരയിക്കാൻ.

“ഇനി അങ്ങനെയൊന്നും എന്റെ മോൻ ചെയ്യരുത് ....? പ്രോമിസ്സല്ലേ? “ ഇത്തിരി നിറഞ്ഞ കണ്ണുകൾ ഏട്ടത്തി തുടച്ചു തന്നോണ്ട് ചോദിച്ചു.

”പ്രോമിസ്.... അമ്മയോട് ഇനി ഞാൻ മുഖം കറുപ്പിക്ക പോലുല്ല....“ അമ്മയോടും ചേച്ചിയോടും ഏട്ടത്തിയോടും എന്തിന് എന്നോട് തന്നെ ഉറച്ചു പറയാൻ എനിക്കിതേ ഇനിയുണ്ടായിരുന്നുള്ളൂ. അത് കേട്ടപ്പോ ഏട്ടത്തിയെന്നെ സ്നേഹത്തോടെ നോക്കി.

“മോനൂസിനോട് അനുഷ ഇത്തിരി പിണക്കത്തിലാന്ന് തോന്നുന്നുണ്ടെട്ടോ....”.അകത്തേക്ക് കേറുമ്പോ ഏട്ടത്തി മുന്നറിയിപ്പ് പോലെ ,ആ കുഞ്ഞി സംശയം എന്റെ ചെവിയിൽ പറഞ്ഞു .എനിക്കും തോന്നിയത് .അല്ലേൽ ഞാനൊന്ന് ഒന്ന് മാറി നിന്നാ അപ്പോ ഫോൺ വിളിച്ചു എവിടെയാന്ന് ചോദിക്കുന്ന ആളല്ലേ. ഈശ്വരാ!! തെറ്റിയ പെണ്ണിനെ എങ്ങനെ സോപ്പിടാനാ?

“എന്റെ അമ്മയേടെ ഏട്ടത്തി....” ചേച്ചിപ്പിണക്കം ഒരു പ്രശ്നമാണേലും അതിനും വലുതായിരുന്നു അമ്മയോടുള്ള എന്റെ ആദി.എത്രയും പെട്ടന്ന് അമ്മ പെണ്ണിനെ കാണാനാ തോന്നിയെ .

പോയൊന്നു സംസാരിക്കണ്ടേ? തമ്പുരാട്ടിയെയോ അമ്മയെയോ മാത്രമമാണോ ഞാൻ ചീത്ത പറഞ്ഞത്. അല്ല! അനുഷേച്ചിയെ പോലെ എന്റെ എല്ലാമെല്ലാമാവാൻ പോവുന്ന മനസ്സും ശരീവുമുള്ള എന്റെമാത്രം പെണ്ണിനെ കൂടെയാ വേണ്ടാത്തത് പറഞ്ഞു വിഷമിപ്പിച്ചേ.

അതോണ്ട് ഒരു കുഞ്ഞി കരച്ചിൽ അതിന്റെ മുന്നിൽ നിന്ന് അത്യാവശ്യാ.

“ഇപ്പൊ കുളിക്കാൻ പോയതേയുള്ളു....നിന്നെ കുറേ കാത്തിരുന്നു പാവം...” നിരാശയായി! പെട്ടന്നെന്റെ മനസ് തുറന്നു കാണിക്കാനും തെറ്റ് പറയാനും പറ്റില്ലല്ലോ!

പക്ഷെ ഞാൻ വരുമെന്ന് ഫോൺ വിളിച്ചു ഉറപ്പായപ്പോ സമാധാനത്തോടെ ശ്രീദേവിയമ്മ

💬 Comments

View all comments