0%

Chapter Title : തമ്പുരാട്ടി 11 [രാമന്‍]

Author : രാമൻ Read All Parts 534.5K

ഹിബായെവിടേന്ന് തിരിഞ്ഞു നോക്കുന്ന!

ഗ്ലാസ്സിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോ! ഹിബയുടെ കണ്ണിത്തിരി നിറഞ്ഞിട്ടുണ്ട്. പക്ഷെ എന്തിനാ ആ മുഖത്തു ദേഷ്യമുള്ള നോട്ടം!ഞാനെന്താ ചെയ്യാന്നറിയാതെ കണ്ണ് പൊക്കിയും താഴ്ത്തിയും മിറർലേക്ക് നോക്കി കളിച്ചു.

പെട്ടന്ന്. വളരെ പെട്ടന്ന് ഹിബയുടെ കൈ അതാ എന്റെ സീറ്റിന്റെ ഷോൾഡർ ഭാഗത്തു പെണ്ണമർത്തുന്നാ. നല്ല ഇരുണ്ടു ചുവന്ന മൈലാഞ്ചിയിട്ട കൈ!

വളരെ പെട്ടന്ന് ആ തട്ടം പൊതിഞ്ഞ തലയും എന്റടുത്തേക്ക് വന്നു. ഞെട്ടാൻ പോലും സമയം തന്നില്ല. ഹിബേയെന്റെ തോളിൽ ഒറ്റക്കടി.

“ഹാ ഹാ ഹാ....................” ആർത്ത് കരഞ്ഞു . അങ്ങനെ വേദനയാക്കി ദുഷ്ട! ഡോർ ഒന്നും തുറന്നു വെക്കാഞ്ഞത് ഭാഗ്യം. നാട്ടുകാർ മുഴുവനും എന്റെ ഒച്ച കേട്ട് ഓടിക്കൂടിയേനെ!

എന്നിട്ട് ഞാനൊന്ന് തല തിരിച്ചു ഹിബയെ സങ്കടത്തോടെ നോക്കാൻ പോലും പെണ്ണ് സമ്മതിച്ചില്ല!

കടിയും തന്ന് ഡോർ തുറന്നു പുറത്തേക്ക് ഒറ്റ ചാട്ടം! തോൾ ഉഴിയുമ്പോ ഡോർ അടച്ച ഹിബ കുട്ടി പുറത്തു നിന്നു കുറുമ്പോടെ ചിരിക്കുന്ന കണ്ടു.

എന്താണാവോ ഇതെല്ലാം! പ്രൊപോസും ചെയ്ത് റെജെക്ഷൻ കിട്ടിയപ്പോ ഇനി ഞാൻ മിണ്ടേം നോക്കേം ഒന്നും ചെയ്യൂല്ലാന്ന് പറഞ്ഞു മൈൻഡ് ചെയ്യാതെ ഒരു ദിവസം മാത്രം നിന്ന പെണ്ണാ.

ഇപ്പോഴതാ പഴയ പോലെ കുറുമ്പും കൊണ്ട് എന്നെ വേദനയാക്കുന്ന! പിണക്കമൊക്കെ പോയോ ആവോ. പാവണ്ട്! അതിനിങ്ങനെ കടിക്കാനും കുറുമ്പ്കാട്ടാനും ഞാനല്ലേയുള്ളൂ. ഹും!!വേദന ആയെങ്കിലും കിട്ടിയ കടിക്കും ഒരു സുഖമുണ്ടെന്നു തോന്നി.

ബസ് വന്നു പെണ്ണുങ്ങൾ കേറിപ്പോവുന്നതു വരെ ഞാനവിടെ നിന്നു.അത്രേം നേരം .ഒരു അഞ്ചു മിനുട്ട് നേരം .എത്ര വട്ടമാ എന്നെ തിരഞ്ഞു രണ്ടു

💬 Comments

View all comments