0%

Chapter Title : തമ്പുരാട്ടി 11 [രാമന്‍]

Author : രാമൻ Read All Parts 319K

തീരാതെ വന്നപ്പോൾ അനുഷേച്ചി കുടു കൂടാന്ന് ചിരിച്ചോണ്ട് എന്നെ ഇക്കിളിയാക്കി.ഈശ്വരാ ഞാൻ ചാവാനായി.

അവസാനം മടുത്തിട്ട്, ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടിപ്പോയപ്പോ, ബെഡിൽ കുഞ്ഞുങ്ങളെ പോലെ ഞാനും ചേച്ചിയും..നല്ല കുട്ടികളായി കിതച്ചു കിടന്നു. ശരീരത്തിൽ എവിടെയൊക്കെയോ നീറ്റലും വേദനയും പൊള്ളലും തോന്നി.

ചേച്ചിയുടെ ഓരോ തോന്ന്യസങ്ങൾ. എന്നാലും എല്ലാം കഴിഞ്ഞു അനുഷേച്ചിയുടെ ചൂടും കൊണ്ട് ഇങ്ങനെ കിടക്കുമ്പോ വല്ലാത്ത സുഖം. എന്റെ മടക്കിയ കൈയ്യിലാ ചേച്ചി തലവെച്ചത്.

ആ കനമുള്ള കാല് എന്റെ വയറിലൂടെ കേറ്റി വെച്ചിട്ടുമുണ്ട്.

അതും പോരാഞ്ഞിട്ട് എന്റെ ഫോൺ തട്ടിപ്പറിച്ചു. സ്പോട്ടിഫൈ ഓണാക്കി.കീതന്റെ ‘തും ഞാൻ പാട്ടും ’വെച്ച് അനുഷേച്ചി എന്റെ മുഖത്തു നോക്കി ഒരു ചിരിയോടെ കിടന്നു.

“എന്നരികേ......നിൻ..ചിരിമലർ.

പൂത്തുലയേ....ഞാൻ..അറിഞ്ഞു

നിൻ കരളിൻ കാണാ...ജാലകം

എൻ മിഴിയാൽ....

ഞാൻ തുറന്നു.“

ഹാ...മരിക്കും വരെ ഇങ്ങനെ തന്നെ കിടക്കാൻ കൊതിതോന്നിപ്പോയി.അപ്പോഴാണ് എപ്പോഴും ഞങ്ങളുടെ ഇടയിലെ കട്ടുറുമ്പ് പോലെ ഏട്ടത്തി പെണ്ണ് വാതിൽക്കൽ വന്നു ചിരിച്ചു നിൽക്കുന്നത് കണ്ടത്.

ഏട്ടത്തിയുടെ ഒക്കത്ത്, ഞാനും അനുഷേച്ചിയും കെട്ടിപ്പിടിച്ചപോലെ അടുത്തു കിടക്കുന്ന കണ്ട വാവക്ക് ഞങ്ങളുടെ ഇടയിലേക്ക് നൂണ്ട് കേറി കച്ചറയുണ്ടാക്കാനുള്ള കൊതിയുള്ള ചിരിയുണ്ട്!

പക്ഷെ ചോറ് കഴിക്കാണ്..ഏട്ടത്തി ആയിരം കൈയ്യുള്ള പോലെ വാവയെയും എടുത്തു പാത്രവും പിടിച്ചു ചോറും കൊടുത്തു നടക്കാ.

എന്നാ എനിക്കുള്ള സന്തോഷ വർത്ത അറിയിക്കാൻ ഓടിവന്നതാ പെണ്ണെന്റെ അടുത്തേക്ക്. അമ്മ കുളിച്ചു വന്നിട്ടുണ്ട് പോലും. ഹോ..എന്റെ മനസ്സിൽ എന്തോ വിടർന്നു നിറഞ്ഞപോലെ തോന്നി.

“സംസാരിക്കുന്നില്ലേ നീ....?...” അനുഷേച്ചി ചോദിക്കേം ചെയ്ത്. എന്നെ അമ്മയുടെ അടുത്തേക്ക് പറഞ്ഞു വിടാനുള്ള കൊതി രണ്ടിനും നല്ലപോലെയുണ്ട്.

💬 Comments

View all comments