0%

Chapter Title : തമ്പുരാട്ടി 11 [രാമന്‍]

Author : രാമൻ Read All Parts 335K

ചീത്ത പറഞ്ഞേരെ ഞാനും അമ്മയും തെറ്റിലാവും രണ്ടാൾക്കും മിണ്ടാൻ ബുദ്ധിമുട്ടാവുമെന്നാ ഇവർ കരുതി വെച്ചേക്കുന്നേ.

രണ്ടാൾക്കും ഒന്നുമറീല്ല. വീട്ടിൽ എത്തുന്ന മുന്നേ എന്റെ അമ്മപ്പെണ്ണ് ആദികേറി മോനെവിടെയാടാ വരുന്നില്ലേടാ വീട്ടിലേക്കെന്ന്, ചോദിച്ചത് ഇവർക്കറീല്ലല്ലോ!! എനിക്കും ശ്രീദേവിക്കും അങ്ങട്ടും ഇങ്ങട്ടും മിണ്ടാതിരിക്കാൻ കഴിയാത്ത തരത്തിൽ ഞങ്ങൾ ലവ്വിലാന്ന് എനിക്ക് എല്ലാരോടും വിളിച്ചു പറയണമെന്നുണ്ട്.

മിണ്ടാൻ പറ്റോ? അതോണ്ട് ഞാൻ എല്ലാരേം പറ്റിക്കാൻ അമ്മയെ കാണാനുള്ള ബുദ്ധിമുട്ട് കാട്ടി ഇത്തിരി മടി പിടിച്ചിരുന്നു. അനുഷേച്ചിയും ഏട്ടത്തിയും അതോണ്ട് എന്നെ നിർബന്തിച്ചു പറഞ്ഞയക്കാ ചെയ്തേ? അതിനു മുന്നേ ഒന്ന് കുളിക്കാനും പറഞ്ഞു.

അവരുടെ കൺ വെട്ടം മാറിയപ്പോ ഓടിപ്പോയി വെള്ളം അങ്ങട്ടും ഇങ്ങട്ടും ഒഴിച്ച് കള്ളക്കുളി കുളിച്ചു, പിന്നെ നല്ല ഡ്രെസ്സുമിട്ട്. സ്റ്റെപ്പ് പട പാടാന്നിറങ്ങി ഞാൻ അമ്മയുടെ റൂമിലേക്ക് മെല്ലെ പാഞ്ഞു.

അമ്മ എന്നെ കാത്തിരിക്കാവൂല്ലേ എന്തേലുമൊക്കെ പറയാൻ. ചീത്തയെങ്കിലും കേട്ടാ മതി. ആ വായിൽ നിന്നല്ലേ. എന്നാലും എനിക്ക് രണ്ട് തല്ലിന്റെ കുറവുണ്ട്.

ഇങ്ങനെയൊക്കെ എന്റെ പാവത്തിനെ സംശയിക്കാവോ? നാലെണ്ണം കിട്ടിയാലും വേണ്ടില്ല. അമ്മയുടെ കയ്യിൽ നിന്നല്ലേ?

എല്ലാ കുഞ്ഞി ചിന്തയുമായി ഒന്നുമാലോചിക്കാതെ സ്പീഡിൽ അമ്മയുടെ റൂമിലേക്ക് പാസ്സെജിൽ നിന്ന് ആടിയുലഞ്ഞു വളയുന്ന ബസ് പോലെ കേറിയതാ.പെട്ടന്നാരോ വാതിൽക്കൽ. “അമ്മേ.....”

വിളി മാത്രം കേട്ടു. എന്റെ വായിൽ നിന്നല്ല!! മുന്നിലെ ആളെ! സഡൻ ബ്രേക്കിട്ട പോലെ നിന്നു. ഇല്ലേൽ കൂട്ടിയിടിച്ചു പോയേനെ. ഞെട്ടലൊന്ന് അടങ്ങിയപ്പോ...മുന്നിൽ നിൽക്കുന്നത് ആരാ ?കുളിച്ചു സുന്ദരിയായി നല്ല കറുത്ത ബോർഡർ സാരിയുടുത്ത എന്റെ ശ്രീദേവി!

പക്ഷെ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വന്ന അമ്മ

💬 Comments

View all comments