0%

Chapter Title : തമ്പുരാട്ടി 11 [രാമന്‍]

Author : രാമൻ Read All Parts 198.6K

എന്നാലോ എന്നോട് ഇങ്ങനയൊക്കെ ശാസനയോടെ പറയാനുള്ള അധികാരക്കൊതി മാത്രമേആ മുഖത്തുള്ളൂ .

അത് കണ്ടപ്പോൾഎനിക്കാ പഞ്ഞി കവിളിൽ ഒരു കടി കൊടുക്കാൻ തോന്നി. ഏട്ടത്തിയെ ആകെ നുള്ളിയും കടിച്ചും വേദനയാക്കി കൊഞ്ചിക്കാൻ ആകെയൊരു കള്ള കൊതിയും!

”എനിക്ക് ഏട്ടത്തിയോട് നല്ല ബഹുമാനാ..അതോണ്ടല്ലേ ഇന്ന് വൈകിട്ട് എന്നെ പൊതിരെ തല്ലിയപ്പോ പിന്നെ ഒച്ചപ്പാടൊന്നും ഉണ്ടാക്കാതെ ഞാൻ നല്ല കുട്ടിയായി നിന്നെ....എന്റെ ആനി പെണ്ണേ എനിക്കെന്തൊക്കെയോ ചെയ്യാൻ തോന്നാ...കടിക്കട്ടെ ഞാൻ....“ ചെറിയ ചുണ്ടും മൂക്കും കുഞ്ഞി കണ്ണുകളും വെച്ച് എന്നെയാകെ കൊതിപ്പിക്കുന്ന ഏട്ടത്തിയുടെ മുഖം ഞാൻ

രണ്ടു കയ്യിലും നിറച്ചോണ്ട് ചോദിച്ചു. എന്നാ ഒന്നും പറയാതെ ഏട്ടത്തി ആദ്യമെന്നെ മുറുക്കെ ചുറ്റി പിടിച്ചു.

“മോനൂസിന് ഏട്ടത്തിയോട് ദേഷ്യണ്ടോ..തല്ലിയതിനും ചീത്ത പറഞ്ഞതിനും....”അയ്യോ, പെണ്ണാകെ മുഖമൊരു സങ്കടകൊട്ടയാക്കി വെച്ചു. ഞാൻ പൊതിരെ തല്ലീല്ലേന്ന് ചോദിച്ചോണ്ടാവും!

“ദേ....ആനി മേഡം!! വെറുതേ ഇമോഷണൽ ആവല്ലേ...ഞാൻ അന്നേ പറഞ്ഞില്ലേ? എന്നെ ചീത്ത പറയാനും തല്ലാനും എല്ലാമുള്ള അധികാരം എന്റെ സുന്ദരിക്കുണ്ടെന്ന്? പിന്നെന്തിനാ വേണ്ടാത്ത വേഷമോം സങ്കടോം..എനിക്കൊരു പ്രശ്നോല്ലാല്ലോ ..രണ്ട് കിട്ടിയത് നന്നായി എന്നേയുള്ളൂ....”

ഞാൻ നല്ല ചിരിയും കൊടുത്തു ഏട്ടത്തിയുടെ കുഞ്ഞി കവിളിൽ മെല്ലെ രണ്ടുമ്മ വെച്ചു. എന്നിട്ട് ഹാളിലേക്ക് വീണ്ടും വെറുതെയൊരു നോട്ടമിട്ടു അമ്മയും ചേച്ചിയും വന്നു കണ്ടാലോ എന്ന് കരുതി.

ആനി പെണ്ണാണേൽ കണ്ണടച്ചു ഞാൻ കൊടുക്കുന്ന ചുംബനം സുഖിച്ചു വാങ്ങാൻ കൂടുതൽ കൊതിക്കാണെന്ന് തോന്നുന്നു. എന്തൊരു ചിരിയാ ആ ചുണ്ടിൽ.

അതുകണ്ടപ്പോ കുഞ്ഞി പഞ്ഞിപോലുള്ള ആ കവിൾ ഞാൻ മെല്ലെ കടിച്ചു വലിച്ചു.പിന്നെ മൂക്കിനു ഒരു കടി കൊടുത്തു , ചെവിതുമ്പ് മെല്ലെ

💬 Comments

View all comments