Chapter Title : തമ്പുരാട്ടി 11 [രാമന്]
എത്ര അനുഭവിക്കുണ്ട് ഈ പാവം! കെട്ട്യോനു വേണ്ട! കുടുംബത്തിനും വേണ്ട! എല്ലാർക്കും എന്റെ നസീമത്ത ഒരു പാവായാന്ന വിചാരം! എനിക്ക് അവരെയൊക്കെ കൊല്ലാനുള്ള ദേഷ്യം തോന്നി.
“ഇനിക്ക് അന്നെ കൊണ്ടോവണന്ന്ണ്ട്...പക്ഷെ ന്റെ മോന് വന്നാ ഒരൊക്കെ മുഖം കനപ്പിച്ചു ന്നോട് കാണിക്കുന്ന പോലെ എന്നോട് കാണിച്ചാ നിക്കി സഹിക്കൂല്ല!!..അതോണ്ടാട്ടോ....പിന്നേ നോക്ക്..ന്റെ ഒരു മോതിരം ണ്ടായിനു.....”
നസീമത്ത അതും പറഞ്ഞു മേശ തുറന്നു ഒരു ഡപ്പ എടുത്തു. വിഷമം പറഞ്ഞു എന്റെ മോന്ത സങ്കടക്കടലാക്കി എന്ന് തോന്നിയപ്പോ വിഷയം മാറ്റാവും!
സ്വർണക്കടയിൽ നിന്ന് കൊടുക്കുന്ന പോലത്തെ ചുവന്ന ഡപ്പ തുറന്നു നസീമത്ത എനിക്ക് കാണിച്ചു തന്നത്. സ്വരണത്തിന്റെ ഒരു മോതിരാ!
“ഞാനത് കൊടുത്തു ദാ...ഈ മോതിരാക്കി...രസണ്ടോ? നാളെ ഓൾക്കെന്തേലും കൊടുക്കണ്ടേ!......” പാവം തോന്നി. സ്വന്തം മോതിരം മാറ്റി കൊടുക്കേണ്ട അവസ്ഥയാണല്ലോ! പെണ്ണിന്. എന്നാലും ഞാൻ ചിരിയോടെ ആ മോതിരം വാങ്ങി നോക്കി.
“ഇത് കൊള്ളാട്ടോ...അവർക്ക് എന്തായാലും ഇഷ്ടാവും...അല്ലാ അപ്പോ നസീമത്തക്ക് എന്താകും....”
“ഇനിക്കെന്തിനാ ഇനി സ്വർണൊക്കെ...വയസായില്ലേ...ഇതൂടെ കൊടുത്താ ന്റല് ആകെ ഈ താലി മാത്രള്ളൂ....” തട്ടത്തിനിടയിലൂടെ നസീമത്ത മാലയിലെ താലി കാണിച്ചു പറഞ്ഞു.
“അപ്പോ മാലായോ...” ഗോൾഡാന്നായിരുന്നു എന്റെ വിചാരം!
“അതിന് കളർ മാത്രേള്ളൂ...വിക്കാൻ കൊടുത്താ പോലീസ് പിടിക്കും...” നസീമത്ത വല്ലാതെ ചിരിച്ചു. അത് കാണുമ്പോ എനിക്ക് സങ്കടവാ! മോതിരം നോക്കി വിരലിലൊക്കെ ഇട്ട് നോക്കുന്നുണ്ട് നസീമത്ത.
“കൊടുക്കാൻ തോന്നുന്നില്ല...എനിക്ക് ഭംഗിയുണ്ടോ ഇത്?...” ആ വിരലിൽ കോർത്ത മോതിരം എന്റെ നേരെ നീട്ടിയപ്പോ.എനിക്കാകെ പിടിവിട്ട് പോയി. ഇങ്ങനെ ന്റെ പെണ്ണിന്റെ വിഷമം കാണേണ്ട അവസ്ഥയൊന്നും എനിക്കില്ല!
സ്നേഹവും ആ
💬 Comments
View all comments