Chapter Title : തമ്പുരാട്ടി 4 [രാമന്]
ചെന്ന് പെടുന്നത് അമ്മയുടെ മുന്നിലാണെങ്കിലോ. അമ്മയെ ആലോചിച്ചപ്പോ എന്റെ ഉള്ള സ്പീടും കുറഞ്ഞു .ഏട്ടത്തിയുടെ പ്രശ്നത്തിന്റെ സംഭാവന,അമ്മയുടെ കയ്യിൽ നിന്ന് കൈപ്പറ്റിയിട്ടില്ല.കേറി മുന്നിൽ ചെന്ന് കൊടുത്താ ചെലപ്പോ അടി കൂടെ കിട്ടും.
പാതി സ്റ്റെപ് കഴിഞ്ഞു ഞാൻ ശ്രദ്ധിച്ചും കണ്ടുമാണ് അടുത്ത സ്റ്റെപ്പുകൾ വെച്ചത്.മൂന്നാല് സ്റ്റെപ് ബാക്കിയുണ്ടെകിലും,ഞാൻ ഏന്തി വലിഞ്ഞു ചുറ്റും തമ്പുരാട്ടിയുണ്ടോന്ന് നോക്കി. കാണുന്നില്ല എന്നാലും പേടിയോടെ വീണ്ടും നോക്കി.
ഹാൻഡ് റെയിൽ വയർ അമർത്തി താഴോട്ട് നോക്കിയപ്പോ അനുഷേച്ചി ലിവിങ് റൂമിൽ സോഫയിൽ ഇരിക്കുന്നുണ്ട്. ഇപ്പോഴുമാ മുഖം തെളിഞ്ഞിട്ടില്ല.എന്തോ ആലോചിക്കാണ് പെണ്ണ്. കെട്ടിയ കയ്യിൽ എന്റെ ഫോൺ കണ്ടപ്പോ ചങ്ക് വീണ്ടും ഇടിച്ചു. ഈശ്വരാ കാൾ വന്നിട്ടുണ്ടാവല്ലേ! ഇനി വരേം ചെയ്യല്ലേ! അവിഹിതം പൊക്കിയ തീർന്നു. ഇനിയത് ചേച്ചി അമ്മയോട് കൂടെ പറഞ്ഞ റോഡ് റോളറിന്റെ അടിയിൽ കിടന്നു ചാവണതാണ് നല്ലത്! അതാവുമ്പോ പെട്ടന്ന് തീരും. അമ്മയാണേൽ ഇഞ്ച് ഇഞ്ചായേ കൊല്ലു.
മനസ്സിനുള്ളിലെ രോദനം കേട്ടപോലെ, വളഞ്ഞു ഒളിഞ്ഞു നോക്കണ എന്റെ നിൽപ്പ് വളരെ കൃത്യമായി അനുഷേച്ചി ഒറ്റ സെക്കന്റ് കൊണ്ട് കണ്ടു പിടിച്ചു.നീ അവിടെയുണ്ടെന്നു എനിക്കറിയാമെന്ന് പറയണ പോലത്തെ നോട്ടം കണ്ട് വാ പൊളിഞ്ഞു പോവണ്ടതാണ്! അമ്മയെ ഒളിഞ്ഞു നോക്കുമ്പോ അമ്മ കണ്ട് പിടിക്കണ പോലെ തലയ്ക്കു ചുറ്റും ചേച്ചിക്കും കണ്ണുണ്ടോന്നുള്ള ചിന്തായി മനസ്സിൽ. ഇല്ലേൽ ചേച്ചി പറഞ്ഞപോലെ ഞങ്ങൾക്ക് ഒരു ഹൃദയമാണോ? എന്ത് കുന്തയാലും പിണക്കം മാറ്റാനും ആ ഫോണൊന്ന് നൈസ് ആയി വാങ്ങി എടുക്കാനുമുള്ള തുടക്കമെന്ന നിലയിൽ,അനുഷേച്ചിയോട് ഞാൻ ചിരിച്ചു കാട്ടി.ചേച്ചി മൈൻഡ് ചെയ്തില്ല . തല വെട്ടിച്ചു കളഞ്ഞു.ഒരു
💬 Comments
View all comments